ആലത്തിയൂര്‍ ഹനുമാന്‍ സ്വാമിക്ക് അവില്‍ നേദിച്ചാല്‍ കിട്ടുന്ന സൗഭാഗ്യം ഇതാ

By parvathyanoop.27 06 2022

imran-azhar

ആലത്തിയൂരിലെ ഹനുമാന്‍ സ്വാമിക്ക് ഒരു പിടി അവില്‍ നിവേദ്യം നല്‍കിയാല്‍ എന്തും തരുമെന്ന് വിശ്വസിക്കുന്നവര്‍ ഒന്നല്ല പതിനായിരങ്ങളാണ്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം- തിരൂര്‍ മുസലിയാര്‍ അങ്ങാടിയിലുള്ള ആലത്തിയൂര്‍ കാവില്‍ ഒരിക്കലെങ്കിലും ദര്‍ശനം നടത്താതിരുന്നാല്‍ അതൊരു നഷ്ടം തന്നെയാണ്. ഇവിടെ മുഖ്യപ്രതിഷ്ഠ ശ്രീരാമനാണ്. എന്നാല്‍ ഹനുമാന്‍ കാവ് എന്നാണ് ആലത്തിയൂര്‍ അറിയപ്പെടുന്നത്. ഒരാള്‍ പൊക്കമുള്ള ശ്രീരാമ വിഗ്രഹമാണ് ഇവിടെയുള്ളത്.വെട്ടത്ത്‌നാട് സാമൂതിരിയുടെ അധീനതയിലായിരുന്നു പണ്ട് ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്.

 

വെട്ടത്തുനാട് രാജാവ് ഹനുമാന്‍ ഭക്തനായിരുന്നു. ശ്രീരാമക്ഷേത്രം ഹനുമാന്‍ ക്ഷേത്രമായി മാറാനുള്ള കാരണം മഹാരാജാവിന്റെ ഹനുമദ് ഭക്തിയായിരുന്നു എന്നാണ് ഐതിഹ്യം. ഇവിടെ ഹനുമാന് പൂജയില്ല. നിവേദ്യം മാത്രമാണുള്ളത്. പൂജ മുഖ്യദേവനായ ശ്രീരാമന് മാത്രമാണ്. ശ്രീരാമന്റെ ദര്‍ശനം കിഴക്കോട്ടാണ്. ഹനുമാന്‍ വലത്തെ മൂലയില്‍ ശ്രീരാമനെ നോക്കി ഭഗവാന്‍ പറയുന്നത് കേള്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു. സീതയുടെ സമീപത്തേക്ക് അയയ്ക്കുന്ന ഹനുമാന്റെ ചെവിയില്‍ ശ്രീരാമന്‍ സീതയോട് പറയാനുള്ള കാര്യങ്ങള്‍ അടക്കം പറയുന്നു എന്നാണ് സങ്കല്പം. ലക്ഷ്മണന് നാലമ്പലത്തിന് പുറത്താണ് സ്ഥാനം.

 

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ആലത്തിയൂര്‍ കാവ് സന്ദര്‍ശിച്ചതോടെയാണ് ഈ ക്ഷേത്രം ദേശാന്തര പ്രസിദ്ധമായത്.ശ്രീ ആഞ്ജനേയ ഭഗവാന്‍ അനാദികാലം മുതല്‍ അത്യപാരമായ കൃപാ കടാക്ഷങ്ങള്‍ ചൊരിയുന്ന ദിവ്യ സന്നിധിയാണ് ആലത്തിയൂര്‍ ഹനുമാന്‍ കാവ്. അനേകകോടി ഭക്തര്‍ അനുഗ്രഹാശിസുകള്‍ നേടിയ ഈ ക്ഷേത്രത്തെ ആലത്തിയൂര്‍ പെരും തൃക്കോവില്‍ എന്നും അറിയപ്പെടുന്നു. സപ്തര്‍ഷികളില്‍ പ്രധാനിയായ വസിഷ്ഠ മഹര്‍ഷി പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ചു എന്ന് സങ്കല്പിക്കുന്ന ഈ പുണ്യ ക്ഷേത്രത്തിന് മൂവായിരം വര്‍ഷത്തെ പഴക്കം കണക്കാക്കുന്നു. മലപ്പുറം ജില്ലയില്‍ തിരൂര്‍ മുസലിയാര്‍ അങ്ങാടിയിലുള്ള ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ കിഴക്കു ദര്‍ശനമായ ഒരാള്‍ പൊക്കമുള്ള ശ്രീരാമദേവന്റേതാണെങ്കിലും ഹനുമാന്‍ സ്വാമിയുടെ പേരിലാണ് പ്രസിദ്ധം.

 

ഗണപതി, അയ്യപ്പന്‍, ഭദ്രകാളി, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, ലക്ഷ്മണന്‍ ഇവര്‍ക്ക് ഉപദേവതാ സന്നിധികളുണ്ട്.പ്രത്യേക ശ്രീകോവിലില്‍ തന്റെ സ്വാമിയായ ശ്രീരാമദേവന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ഭഗവാന്റെ വശത്തേക്ക് തല അല്പം ചരിച്ചാണ് ഹനുമാന്‍ സ്വാമിയുടെ പ്രതിഷ്ഠ. സീതയുടെ സമീപത്തേക്ക് അയയ്ക്കുന്ന ഹനുമാന്റെ ചെവിയില്‍ ശ്രീരാമന്‍ ദേവിയോട് പറയാനുള്ള കാര്യങ്ങള്‍ അടക്കം പറയുന്നു എന്നാണ് സങ്കല്പം. ലക്ഷ്മണന് നാലമ്പലത്തിന് പുറത്താണ് സ്ഥാനം.

 

ഇവിടെ ഹനുമാന് പൂജയില്ല. നിവേദ്യം മാത്രമാണുള്ളത്. പൂജ മുഖ്യദേവനായ ശ്രീരാമന് മാത്രമാണ്. അവില്‍ നിവേദ്യമാണ് ഇവിടുത്തെ പ്രധാന വഴിപാട്. രാവിലെ 9.30നാണ് അവല്‍ നിവേദ്യം. ഒരു നാഴി, 25 നാഴി, 50 നാഴി, 100 നാഴി കുഴച്ച അവല്‍ നേദിക്കാം. പതിനഞ്ചു ദിവസം വരെ അവില്‍ കേടുകൂടാതിരിക്കും. സീതാന്വേഷണത്തിന് പോയ ഹനുമാന് ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കി എന്ന് ഐതിഹ്യം. അവിലും കദളിപഴവുമാണ് ആലത്തിയൂര്‍ ഹനുമാന് ഏറ്റവും പ്രിയങ്കരം. ചിരഞ്ജീവിയായ ഭഗവാന് തികഞ്ഞ ഭക്തിയോടെ ഒരു പിടി അവില്‍ നിവേദ്യം നല്‍കിയാല്‍ എന്തും തരും.

 

കുട്ടികളുടെ ശ്വാസം മുട്ട് മാറാന്‍ ശ്രീരാമനെ ദര്‍ശിച്ച് ഹനുമാന് പാളയും കയറും വഴിപാട് നടത്തിയാല്‍ മതി. ശക്തി കുറഞ്ഞ കുട്ടികള്‍ക്ക് ശക്തിക്ക് ആലത്തിയൂര്‍ ഹനുമാനെ പ്രാര്‍ത്ഥിച്ചാല്‍ മതി. ഗദ സമര്‍പ്പണമാണ് മറ്റൊരു വഴിപാട്. ശനിദോഷം, ശത്രുദോഷം ഇവ മാറും. പേടി സ്വപ്നം കാണില്ല. വിവാഹ തടസം, വിദ്യാ തടസം, ജോലി തടസം, വ്യാപാര തടസം എന്നിവ മാറി കിട്ടാനും ഈ ഗദ സമര്‍പ്പണം നല്ലതാണ്. മൊത്തത്തില്‍ ഉദ്ദിഷ്ട കാര്യസിദ്ധിക്കുള്ള വഴിപാടാണ് ഇത്. ഈ ക്ഷേത്രത്തില്‍ മാത്രം ഉള്ള വഴിപാടാണിത്. നെയ്ത്തിരി സമര്‍പ്പണം, പഞ്ചസാര പായസം എന്നിവ വിശേഷ വഴിപാടുകളാണ്.

 

ഭക്തി, കരുത്ത്, വിശ്വാസം, സമര്‍പ്പണം ഏകാഗ്രത, അനുകമ്പ എന്നിവയുടെയും സമ്പൂര്‍ണ്ണ ആത്മത്യാഗത്തിന്റെയും പ്രതീകമാണ് ആഞ്ജനേയന്‍. ആലത്തിയൂര്‍ ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം ലഭിക്കുന്ന ഭക്തരുടെ എല്ലാ അഭിലാഷങ്ങളും സഫലമാകും. ആദ്യം വെട്ടത്ത്‌നാട് രാജയുടെയും പിന്നീട് കോഴിക്കോട് സാമൂതിരിയുടെയും നിയന്ത്രണത്തില്‍ ആയിരുന്നു ക്ഷേത്രം. തുലാം മാസം തിരുവോണത്തിന് അവസാനിക്കുന്ന തരത്തില്‍ മൂന്ന് ദിവസമാണ് ഉത്സവം. എല്ലാ മാസവും തിരുവോണ ദിവസം കറുത്തേടത്ത് ഇല്ലത്തെ ക്ഷേത്ര തന്ത്രിയുടെ നേതൃത്വത്തില്‍ തിരുവേണപൂജയും നാല് കറിയോടെ തിരുവോണ ഊട്ടും നടക്കും.

 

മീനമാസത്തിലെ അത്തത്തിനാണ് പ്രതിഷ്ഠാ വാര്‍ഷികം. മണ്ഡല മഹോത്സവത്തോടനുന്ധിച്ചുള്ള സഹസ്ര നെയ്ത്തിരി സമര്‍പ്പണവും കര്‍പ്പൂരദീപ പ്രദക്ഷിണവും നടക്കും. 2021 ഡിസംബര്‍ 26 നാണ് ഇത്തവണ മണ്ഡല മഹോത്സവം. ശ്രീരാമപ്രതിഷ്ഠാദിനം, ഹനുമദ് ജയന്തി, രാമായണ മാസം ആചരണം, ഇവയും വിശേഷമാണ്. തുലാത്തിലെ തിരുവോണ ഉത്സവത്തിന് ആഞ്ജനേയ സംഗീതോത്സവം പതിവാണ്.


തുലാമാസത്തിലെ തിരുവോണത്തിനാണ് പ്രധാന ഉത്സവം. എല്ലാ മാസവും തിരുവോണ ദിവസം ക്ഷേത്രതന്ത്രിയുടെ നേതൃത്വത്തില്‍ തിരുവേണപൂജയും നാല് കറിയോടെ തിരുവോണ ഊട്ടും നടക്കുന്നു. മണ്ഡല മഹോത്സവത്തോടനുന്ധിച്ചുള്ള സഹസ്ര നെയ്ത്തിരി സമര്‍പ്പണവും കര്‍പ്പൂരദീപ പ്രദക്ഷിണവും നടക്കും.തുലാമാസത്തിലെ തിരുവോണ ഉത്സവകാലത്ത് ആഞ്ജനേയ സംഗീതോത്സവം നടക്കും.എന്നും രാവിലെ 6 മണിക്ക് നടതുറക്കും; 11 മണിക്ക് അടയ്ക്കും; വൈകിട്ട് 5 മണിക്ക് തുറക്കും. 7 മണിക്ക് അടയ്ക്കും. വഴിപാടുകള്‍ നേരിട്ടല്ലാതെയും ബുക്ക് ചെയ്യുന്നതിന് wwwalathiyoorhanumankavu.in സന്ദര്‍ശിക്കുക. അല്ലെങ്കില്‍

 

 

OTHER SECTIONS