ഇന്നത്തെ ദിവസഫലം നിങ്ങള്‍ക്ക് എങ്ങനെ ?

By parvathyanoop.15 08 2022

imran-azhar

 

 

ചിങ്ങം


വാഹനസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. സഹപ്രവര്‍ത്തകരുടെ അലസതാ മനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും.

കന്നി

ബിസിനസ് സംബന്ധമായ ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തീകരിക്കും. പണം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. സമ്മര്‍ദ്ദം അനുഭവപ്പെടാം.

തുലാം

വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും. ആരോഗ്യം മികച്ചതായിരിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.

വൃശ്ചികം

പുണ്യസ്ഥലങ്ങളില്‍ പോകാന്‍ അവസരമുണ്ടാകും. മനസ്സിന് ഉന്മേഷവും സന്തുഷ്ടിയും ഉണ്ടാകുന്നതാണ്.അലസത ജോലിയ ബാധിക്കാം. നിലവിലെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെങ്കിലും നിങ്ങളുടെ കഴിവിന്റെയും ശേഷിയുടെയും ശക്തിയില്‍ നിങ്ങളുടെ ജോലി തുടരും.

ധനു


കുടുംബാംഗങ്ങളുടെ ദാമ്പത്യത്തിലെ വേര്‍പിരിയല്‍ പ്രശ്‌നം സമ്മര്‍ദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. അലര്‍ജിയോ മറ്റ് ചര്‍മ്മപ്രശ്‌നങ്ങളോ ഉണ്ടാകാം.വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ക്ക് ഇടയാക്കാവുന്ന ചില അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്.

മകരം

 

ചിലപ്പോള്‍ ഒരു കാരണവുമില്ലാതെ സമ്മര്‍ദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.

കുംഭം

അടുത്ത ബന്ധുവുമായുള്ള പഴയ തര്‍ക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോള്‍ ഒരു കാരണവുമില്ലാതെ സമ്മര്‍ദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. യാത്രാക്ലേശവും അനുഭവപ്പെടും.

മീനം

 

കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിയും. പൊതുപ്രവര്‍ത്തകര്‍ക്കു കാര്യലാഭം. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുക. ഏതു കാര്യത്തിലും പ്രതീക്ഷിക്കാത്തവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകും. അടുത്ത ബന്ധുവുമായുള്ള പഴയ തര്‍ക്കങ്ങളും പരിഹരിക്കപ്പെടും.

മേടം

 

അകാരണമായ കലഹങ്ങള്‍ പല പ്രശ്നങ്ങള്‍ക്കും ഇടയാക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുവാന്‍ കഴിയാതെ വരും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.

ഇടവം

 

തൊഴില്‍ രംഗത്ത് വിവിധ പ്രതിസന്ധികള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പൊതുവേ നന്നായി ശ്രദ്ധിക്കുക. ജീവിതത്തിന്റെ ഗതിതന്നെ മാറിയേക്കാവുന്ന ചില സാഹചര്യങ്ങള്‍ ഉണ്ടായേക്കാം.

മിഥുനം

 

പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. മുന്‍കോപം നിയന്ത്രിക്കുക. ഉദരസംബന്ധമായ രോ?ഗങ്ങള്‍ ഉണ്ടാകാം. നേരത്തെ തീരുമാനിച്ച യാത്ര നടക്കും.

 

കര്‍ക്കിടകം

 

നേരിയ ആരോഗ്യപ്രശ്നങ്ങള്‍ കാരണം നിങ്ങളുടെ ചില ജോലികള്‍ അപൂര്‍ണ്ണമായേക്കാം. പഴയ വീട് പുതുക്കാനായി പണം ചെലവാകും. വീട്ടില്‍ ഒരു മംഗളകര്‍മ്മം നടക്കും. നിയമ സഹായങ്ങള്‍ അനുകൂലമായി വരും.

 

 

 

 

 

OTHER SECTIONS