By webdesk.06 Aug, 2018
1.ശുദ്ധിയുളള ആര്‍ക്കും ബലിയിടാം. ജാതിമത,സ്ത്രീ,പുരുഷഭേദമില്ല.
2. ക്ഷേത്രങ്ങളിലും കടല്‍ ആറ് തുടങ്ങിയ തീര്‍ത്ഥ ഘട്ടങ്ങളിലും ബലിയിടാം.
3. ഒരിക്കല്‍ വ്രതം നിര്‍ബന്ധം.ഒരു നേരം മാത്രമേ അരിയാഹാരം പാടുളളു.
4. ബലിദിവസവും സസ്യേതര ആഹാരം വര്‍ജ്ജിക്കുന്നതാണ് ഉത്തമം.
5. ഈ വര്‍ഷം രാവിലെ 11 മണിക്ക് മുന്‍പ് ബലിയിടണം. അതു കഴിഞ്ഞുളള തര്‍പ്പണം കൊണ്ട് പ്രയോജനമില്ല.
6. വാവ് ദിനത്തില്‍ തര്‍പ്പണത്തിന് ശേഷമേ ജലപാനം പാടുളളു.
7.അന്നേ ദിവസം ദാനം ചെയ്യുന്നത് നന്ന്.
8. പുല വാലായ്മയുളളവര് ബലിയിടരുത്