പൂജാമുറി ഒരുക്കുമ്പോള്‍ ചിത്രങ്ങള്‍ എങ്ങനെ വയ്ക്കണം

ഇപ്പോഴത്തെ സാഹചര്യത്തില്‍ മിക്കവര്‍ക്കും കെടാവിളക്ക് വീട്ടില്‍ പരിപാലിക്കാന്‍ സാധിക്കുകയില്ല

author-image
parvathyanoop
New Update
പൂജാമുറി ഒരുക്കുമ്പോള്‍ ചിത്രങ്ങള്‍ എങ്ങനെ വയ്ക്കണം

മിക്ക വീടുകളുടെയും പ്രധാന ഭാഗമാണ് പൂജാ മുറി. നിങ്ങള്‍ ഒരു പുതിയ വീട് പണിയുമ്പോഴോ പഴയത് പുനര്‍നിര്‍മ്മിക്കുമ്പോഴോ ധ്യാനത്തിനോ പ്രാര്‍ത്ഥനയ്ക്കോ ആയി ഒരു മുറിയൊരുക്കുന്നു. ഈ പവിത്രമായ ഇടം പോസിറ്റീവ് എനര്‍ജികളാല്‍ നിറഞ്ഞതാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ആരാധനയ്ക്കായി ഒരു മുറി ഒരുക്കുന്നതിലൂടെ ദിവസവും രാവിലെ പോസിറ്റീവ് വൈബ്രേഷനുകള്‍ നിങ്ങളില്‍ അനുഭവപ്പെടുന്നു. മാത്രമല്ല ഊര്‍ജ്ജം നിങ്ങളുടെ ചുറ്റുപാടിനേയും മനസ്സിനെയും ശരീരത്തെയും സ്വാധീനിക്കും.

നിങ്ങളുടെ ജോലിയുടെ കാര്യക്ഷമത വര്‍ദ്ധിക്കും. അതിലൂടെ പുരോഗതി, സമൃദ്ധി, സമാധാനം എന്നിവ നിങ്ങള്‍ക്ക് കൈവരും.ഒരു പൂജാമുറി തെറ്റായ ദിശയിലാണെങ്കില്‍, നിങ്ങള്‍ എത്ര ധ്യാനിച്ചാലും നിങ്ങള്‍ക്ക് ഫലസിദ്ധി കൈവരണമെന്നില്ല. അതിനാല്‍ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാന്‍ പൂജാ മുറികള്‍ ഒരുക്കുന്നതിനിടെ ശ്രദ്ധിക്കേണ്ട ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വാസ്തു ശാസ്ത്രം പ്രതിപാദിക്കുന്നു. ഇത്തരത്തില്‍ വീട്ടിലൊരു പൂജാമുറി ഒരുക്കുന്നതിലൂടെ നിങ്ങള്‍ക്ക് സകല ഐശ്വര്യങ്ങളും കൈവരികയും ചെയ്യുന്നു.

വീട്ടില്‍ നല്ലൊരു പൂജാമുറി ഒരുക്കി കഴിയുമ്പോള്‍ പലരുടെയും സംശയമാണ് ആ പൂജാമുറിയില്‍ഏതെല്ലാം പടങ്ങള്‍ വയ്ക്കണമെന്ന്. ഇക്കാര്യത്തില്‍അങ്ങനെ ഒരു പാട് ആശങ്കപ്പെടേണ്ടതായി ഒന്നും ഇല്ല.പൂജാമുറിയില്‍ നമ്മുടെ മനസിന് ഏറ്റവും ഇഷ്ടപ്പെട്ട ഏത് മൂര്‍ത്തിയുടെയും പടങ്ങള്‍ വയ്ക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ ഒരു മൂര്‍ത്തിയെ മാത്രം ഒരു കാരണവശാലും വിട്ടു പോകരുത്. സാക്ഷാല്‍ ഗണപതി ഭഗവാനെ എന്ത് സംഭവിച്ചാലും പൂജാമുറിയില്‍ ഗണപതി ഭഗവാന്റെ ഒരു ചിത്രമെങ്കിലും വയ്ക്കണം.

അതിനോട് ചേര്‍ന്നു തന്നെ പാര്‍വ്വതി ദേവിയുടെ ഒരു ചിത്രം കൂടി വയ്ക്കുന്നതും ഉത്തമമാണ്. പാര്‍വതി ദേവിയുടെ ഏത് രൂപത്തിലുള്ള, എത് ഭാവത്തിലുള്ള ചിത്രമായാലും കുഴപ്പമില്ല. ദേവിയുടെ ഒരു ചിത്രം കൂടി ഉള്‍പ്പെടുത്തണം. തടസങ്ങള്‍ മാറ്റി തരുന്നതിന് വേണ്ടിയാണ് ഗണപതി ഭഗവാന്റെ ചിത്രം വയ്ക്കുന്നത്. അന്നപാനാദികള്‍ മുട്ടാതിരിക്കുന്നതിനും ഐശ്വര്യ സമ്പത്തിനും വേണ്ടിയാണ് സാക്ഷാല്‍ അന്നപൂര്‍ണ്ണേശ്വരിയായ പാര്‍വതി ദേവിയുടെ ചിത്രം വയ്ക്കുന്നത്.

ഇഷ്ട ദേവതകളുടെ ചിത്രം വച്ച് ആരാധിക്കുന്ന പൂജാമുറിയില്‍ എന്നും രണ്ടുനേരവും - രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തണം.നെയ്, എള്ളെണ്ണ ഒഴിച്ച് വേണം വിളക്ക് കൊളുത്താന്‍. ചന്ദനത്തിരിയും കൊളുത്തിവച്ച് യഥാശക്തി ദിവസവും പ്രാര്‍ത്ഥിക്കണം. രാവിലെയും വൈകുന്നേരവും പൂജാമുറിയില്‍ വിളക്ക് കത്തിക്കുന്നത് വീടിന് സര്‍വ്വവിധ ഐശ്വര്യങ്ങളും നല്‍കും. നിലവിളിക്കോ, ലക്ഷ്മി വിളക്കോ എന്ത് വേണമെങ്കിലും കത്തിക്കാം.

പക്ഷേ കെടാവിളക്കിന്റെയൊന്നും ആവശ്യമില്ല. എന്നാല്‍ ചില പഴയ തറവാടുകളില്‍ കെടാവിളക്ക് സൂക്ഷിച്ച് പരിപാലിച്ച് വരുന്നുണ്ട്. അപ്രകാരമുണ്ടെങ്കില്‍ അത് തുടരുന്നതില്‍

ഒരു തെറ്റുമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ മിക്കവര്‍ക്കും കെടാവിളക്ക് വീട്ടില്‍ പരിപാലിക്കാന്‍ സാധിക്കുകയില്ല.

 

poojaroom preparation pictures