ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നമ്മളെല്ലാം രക്ഷപ്പെടും

By Subha Lekshmi B R.04 Aug, 2017

imran-azhar


ഇങ്ങനെയൊരു സന്ദര്‍ഭമുണ്ട് രാമായണത്തില്‍. ശ്രീരാമഭക്തനും രുദ്രാവതാരവുമായ വായൂപുത്രന്‍ ശ്രീ ഹനുമാന്‍റെ ഭക്തിയും ശക്തിയും സിദ്ധിയും വെളിവാക്കുന്ന സന്ദര്‍ഭമാണിത്. ജാംബവാന് ഹനുമാനിലുളള വിശ്വാസവും ഈ സന്ദര്‍ഭത്തില്‍ ശക്തമായി വെളിപ്പെടുന്നു. സന്ദര്‍ഭമിതാണ്. രാമരാവണയുദ്ധത്തില്‍ രാവണാസ്ത്രങ്ങളേറ്റ് ശ്രീരാമസൈന്യം മൃതപ്രായരായി കിടക്കുന്നു.ജാംബവാന്‍ പരിക്കേറ്റു കിടക്കുന്ന വാനരസൈന്യത്തിനിടയിലൂടെ നടന്ന് ചോദിക്കുന്നു~ "ആഞ്ജനേയ ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടോ?'. അപ്പോള്‍ അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന സുഗ്ര ീവന്‍ ചോദിക്കുന്നു~എന്താണ് ഹനുമാനെമാത്രം അന്വേഷിക്കുന്നത്? മഹാരഥന്മാര്‍ മറ്റെത്രയുണ്ട്.....!''. ഉടന്‍ വന്നു ജാംബവാന്‍റെ മറുപടി~ 'ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നമ്മളൊക്കെ മരി ക്കാതെ രക്ഷപ്പെടും''. അതെ മൃതസഞ്ജീവനി കൊണ്ടുവന്ന് ലക്ഷ്മണനെയും വാനരസൈന്യത്തെയും രക്ഷപ്പെടുത്തുക തന്നെ ചെയ്തു. സഞ്ജീവനി നിറഞ്ഞ മലയോടെയാണ് ഹനുമാന്‍ എത്തിയത്.

 

മറ്റൊരു പ്രധാന കാര്യംകൂടിയുണ്ട് ഹനുമാന് മരണമില്ല. അദ്ദേഹം ചിരഞ്ജിവിയാണ്. ദ്വാപരയുഗത്തിലും മഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീകൃഷ്ണനെ അദ്ദേഹം കാണുന്നുണ്ട്. മാത്രമല്ല പാര്‍ത്ഥസാരഥിയുടെ ധ്വജത്തിലെ ചിഹ്നമായും വായുപുത്രന്‍ കുടികൊളളുന്നു.