ഒരു മാസം രണ്ടു തവണ ജന്മനക്ഷത്രം വന്നാല്‍

By subbammal.03 Jul, 2018

imran-azhar

മിക്കവാറും പേര്‍ക്കുളള സംശയമാണിത്. മലയാളി ജന്മനക്ഷത്രം നോക്കിയാണ് പിറന്നാള്‍ ആഘോഷിക്കാറുളളത്. ഇംഗ്ളീഷ് തീയതി നോക്കി ആഘോഷം സംഘടിപ്പിച്ചാലും ജന്മനക്ഷത്രം വരുന്ന ദിവസം അന്പലദര്‍ശനം, വഴിപാടുകള്‍ തുടങ്ങിയവയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നു. ഒരു മലയാളമാസത്തില്‍ രണ്ടു തവണ ജന്മനക്ഷത്രം വന്നാല്‍ രണ്ടാമത്തേത് പിറന്നാള്‍ ആയി സ്വീകരിക്കണമെന്നാണ് പ്രമാണം. എന്നാല്‍, രണ്ടാമതു വരുന്ന നക്ഷത്രത്തില്‍ അടുത്ത മാസത്തെ സൂര്യസംക്രമം സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ ആ മാസത്തില്‍ ആദ്യം വരുന്ന ജന്മനക്ഷത്രം തന്നെ പിറന്നാള്‍ ആയി സ്വീകരിക്കണം. പിറന്നാള്‍ ദിവസം സൂര്യോദയം കഴിഞ്ഞ് ഏകദേശം രണ്ടു മണിക്കൂര്‍ 24 മിനിറ്റ് നേരത്തേക്കെങ്കിലും ജന്മനകഷത്രം ഉണ്ടായിരിക്കണം. ഓരോ നക്ഷത്രക്കാരുടെയും പിറന്നാള്‍ ഏതു ദിവസമാണെന്നു മിക്ക പഞ്ചാംഗങ്ങളിലും പ്രത്യേകം കൊടുത്തിട്ടുണ്ടാകും.