ദിവസവും 108 തവണ പഞ്ചാക്ഷരി മന്ത്രം ജപിച്ചാല്‍

By Web Desk.12 06 2021

imran-azhar

 

 

ഉഗ്രകോപിയും ക്ഷിപ്രസാദിയുമായ ഭഗവാന്‍ പരമശിവന്റെ മൂലമന്ത്രമാണ് 'ഓം നമഃശിവായ'. ഞാന്‍ ശിവനെ നമിക്കുന്നുവെന്നാണ് ഈ മന്ത്രത്തിന്റെ അര്‍ഥം. അഞ്ച് അക്ഷരങ്ങളുള്ളതുകൊണ്ട് ഇതിനെ പഞ്ചാക്ഷരി മന്ത്രം എന്നുവിളിക്കുന്നു. പ്രപഞ്ചശക്തികള്‍ ഒളിഞ്ഞിരിക്കുന്ന ഈ അത്ഭുത മന്ത്രം ദിവസവും ജപിക്കുന്നത് ഉത്തമമാണ്. ഈ മന്ത്രം ദിനവും ജപിക്കുകവഴി നാം നമ്മതന്നെ ഭഗവാന് സമര്‍പ്പിക്കുകയാണ്. ഭക്തിയോടെ ഈ മന്ത്രം ജപിച്ചാല്‍ മനസിലെ മാലിന്യങ്ങളെല്ലാം ഒഴുകിപ്പോകുകയും നിര്‍മലമായ മനസിന് ഉടമയാകുകയും ചെയ്യും.

 

ഗ്രഹദോഷങ്ങളില്‍നിന്ന് പഞ്ചാക്ഷരി മന്ത്രം നമ്മേ രക്ഷിക്കും. കുളിച്ച് ശുദ്ധിയോടുകൂടി എപ്പോള്‍വേണമെങ്കിലും പഞ്ചാക്ഷരി മന്ത്രം ജപിക്കാവുന്നതാണ്. വീട്ടില്‍ രാവിലെയോ വൈകിട്ടോ വിളക്ക് തെളിയിച്ച ശേഷം 108 തവണ ഈ മന്ത്രം ജപിച്ചാല്‍ കുടുംബത്തിന് ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. നിത്യവും പഞ്ചാക്ഷരിമന്ത്രം ജപിച്ചാല്‍ ഏത് പ്രതിസന്ധിഘട്ടത്തെയും തരണം ചെയ്യാന്‍ കഴിയുന്ന ആത്മബലം ലഭിക്കും.

 

‘ഓം നമഃശിവായ’ എന്ന പഞ്ചാക്ഷരി മന്ത്രത്തിലെ ‘ന’ ഭൂമിയേയും ‘മ’ ജലത്തെയും ‘ശി’ അഗ്‌നിയെയും ‘വാ’ വായുവിനെയും ‘യ’ ആകാശത്തെയും സൂചിപ്പിക്കുന്നു. അതായത് പഞ്ചഭൂതങ്ങളെയും ഈ മന്ത്രം പ്രതിനിധീകരിക്കുന്നു.

 

മന്ത്രങ്ങളിൽ ഏറ്റവും മുഖ്യം എല്ലാവർക്കും പഞ്ചാക്ഷര മന്ത്രം ജപിക്കാം പഞ്ചാക്ഷര മന്ത്രങ്ങൾ കൊണ്ട് യജ്ഞങ്ങൾ നടത്തുന്ന ശ്രേഷ്ഠമായ ക്ഷേത്രങ്ങളാണ് ഹരിദ്യാർ "കാശി പ്രയാഗ് രാമേശ്വരം ഗോകർണ്ണം മഹാകാളം കാളഹസ്തി കുഭകോണം "ചിദംബരം ദക്ഷിണ കൈലാസം എന്നു വിശേഷിപ്പിക്കുന്ന "വൈക്കം "ഇവിടങ്ങൾ എല്ലാം തന്നെ പഞ്ചാക്ഷര മന്ത്രജപത്തിന് ഉത്തമമായ പുണ്യസ്ഥലങ്ങൾ ആണ് ( ഭഗവാൻ പെട്ടന്ന് പ്രസാദിക്കുന്ന സ്ഥലങ്ങൾ) സ്വന്തം വീടും യോജിച്ചത് തന്നെ കൂടാതെ ബ്രഹ്മജ്ഞാനികളുടെ കാൽപ്പെരു മാറ്റം കൊണ്ട് പാവനമായ ഏതു നാടും പ്രധാനം തന്നെ. 

OTHER SECTIONS