അമ്പലത്തില്‍ പോയാല്‍ ആല്‍മരം ചുറ്റണമോ?

അമ്പലദര്‍ശനം നടത്തുന്നവര്‍ തീര്‍ച്ചയായും ആല്‍മരത്തിനേയും പ്രദക്ഷിണം ചെയ്യണമെന്ന് പറയുന്നത് വെറുമൊരു അന്ധവിശ്വാസമല്ല. ഇതിനു പിന്നില്‍ ഒരു മഹാശാസ്ത്രരഹസ്യം ഒളിഞ്ഞിരിക്കുകയാണ്. "മൂലതോഃ ബ്രഹ്മരൂപായ മദ്ധ്യതോഃ വിഷ്ണുരൂപിണേ അഗ്രതഃ ശിവരൂപായ വൃക്ഷരാജായതേ നമഃ" ഈ മന്ത്രം ചൊല്ലി 7 പ്രാവശ്യം ആല്‍മരത്തിനെ പ്രദക്ഷിണം വയ്ക്കണമെന്നാണ് വിധി.

author-image
Web Desk
New Update
അമ്പലത്തില്‍ പോയാല്‍ ആല്‍മരം ചുറ്റണമോ?

അമ്പലദര്‍ശനം നടത്തുന്നവര്‍ തീര്‍ച്ചയായും ആല്‍മരത്തിനേയും പ്രദക്ഷിണം ചെയ്യണമെന്ന് പറയുന്നത് വെറുമൊരു അന്ധവിശ്വാസമല്ല. ഇതിനു പിന്നില്‍ ഒരു മഹാശാസ്ത്രരഹസ്യം ഒളിഞ്ഞിരിക്കുകയാണ്.

"മൂലതോഃ ബ്രഹ്മരൂപായ

മദ്ധ്യതോഃ വിഷ്ണുരൂപിണേ

അഗ്രതഃ ശിവരൂപായ

വൃക്ഷരാജായതേ നമഃ"

ഈ മന്ത്രം ചൊല്ലി 7 പ്രാവശ്യം ആല്‍മരത്തിനെ പ്രദക്ഷിണം വയ്ക്കണമെന്നാണ് വിധി.

പഞ്ചാമൃതത്തിന്റെ ഗുണങ്ങളാണ് ദേവ വൃക്ഷമായ ആല്‍മരത്തിനെ പ്രദക്ഷിണം വയ്ക്കുന്നതോടെ ലഭ്യമാകുന്നതെന്ന് ആചാര്യന്മാര്‍ വിധി പറഞ്ഞിട്ടുണ്ട്. ഒന്നാമതായി വിശ്വം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ശ്രീപരമേശ്വരന്റെ സ്മരണ നമ്മുടെയുള്ളില്‍ ഉണരും. ചെറുതാണെങ്കിലും ഗുണകരമായ വ്യായാമമാണ് ആല്‍മരം പ്രദക്ഷിണം ചെയ്യുന്നതിലൂടെ രണ്ടാമത് ലഭിക്കുന്നത്. മനുഷ്യശരീരത്തില്‍ ആവശ്യത്തിന് വായുവും പ്രകാശവും ലഭ്യമാക്കുവാനും പ്രദക്ഷിണം വഴി കഴിയുന്നു. ധാരാളം പ്രാണവായു ആല്‍മരത്തില്‍ നിന്നും പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയിലേക്ക് കടക്കുന്നു. ഏറ്റവും അവസാനം പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന തണലും ലഭിക്കുന്നതോടെ ആല്‍മരപ്രദക്ഷിണം പഞ്ചാമൃതം നല്‍കുന്നുവെന്നാണ് സങ്കല്‍പ്പം.

എന്നാല്‍ ആല്‍മരപ്രദക്ഷിണത്തിന്റെ ശാസ്ത്രീയ അടിത്തറ തെളിയിക്കപ്പെട്ടുകഴിഞ്ഞു. ആല്‍മരം കാര്‍ബണിനെ ആഗിരണം ചെയ്ത് ഓക്സിജനെ പുറത്തുവിടുന്നുവെന്നതാണ് വാസ്തവം. വൃക്ഷങ്ങള്‍ക്കൊക്കെ ഈ കഴിവുണ്ടെങ്കിലും ഞെട്ടിന്റെയും ഇലകളുടെയും പ്രത്യേക ഘടന കാരണം എല്ലായ്പ്പോഴും വായുവിനെ ചാലിപ്പിച്ചുകൊണ്ടിരിക്കുന്ന ആല്‍മരമാണ് ഏറ്റവും കൂടുതല്‍ ഓക്സിജന്‍ പുറത്തുവിടുന്ന വൃക്ഷം. ഇതുകൂടാതെ കുറഞ്ഞതോതിലാണെങ്കിലും ഓസോണ്‍ ഉല്‍പ്പാദിപ്പിക്കുവാനും ആല്‍മരത്തിന് കഴിവുണ്ടത്രേ!

വായുവിനേക്കാള്‍ സാന്ദ്രത കൂടിയതിനാല്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ തന്നെ, ഇങ്ങനെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഓസോണ്‍ തങ്ങിനില്‍ക്കുന്നു. ഇതാകട്ടെ വായുവിനെ ശുദ്ധീകരിക്കുകയും ശ്വാസകോശത്തിലെ അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.ഇതുകൊണ്ടാണ് ആല്‍പ്രദക്ഷിണം നിര്‍ബന്ധമാക്കിക്കൊണ്ട്‌ നമ്മുടെ പൂര്‍വ്വികര്‍ ക്ഷേത്രവിധികള്‍ നടപ്പിലാക്കിയിരുന്നത്.

Astro