ധനം കുബേരദിക്കില്‍ സൂക്ഷിച്ചാല്‍....

By subhalekshmi B R.02 Jan, 2018

imran-azhar

നന്നായി അധ്വാനിച്ചതുകൊണ്ടോ ധനം സന്പാദിച്ചതുകൊണ്ടോ മാത്രം അത് തലമുറകളോളം നിലനില്‍ക്കണമെന്നില്ല. ശരിയായ രീതിയില്‍ ചെലവഴിക്കുന്നതും ശരിയായ രീതിയില്‍ സൂക്ഷി
ക്കുന്നതുമനുസരിച്ചിരിക്കും ധനവര്‍ദ്ധന. പണം സൂക്ഷിക്കുന്നത് അല്ലെങ്കില്‍ പണം സൂക്ഷിക്കുന്ന അലമാര വയ്ക്കുന്നത് വടക്കു ദിക്കിലേക്ക് തുറക്കുംവിധമാണെങ്കില്‍ സന്പത്ത് നിലനില്‍ക്കും.
വടക്കുദിക്കാണ് കുബേരദിക്കായി അറിയപ്പെടുന്നത്. തെക്കുപടിഞ്ഞാറേ ദിക്കിലും വടക്ക് പടിഞ്ഞാറേദിക്കിലും (കന്നിമൂലകള്‍) സൂക്ഷിച്ചാലും ധനാഭിവൃദ്ധിയുണ്ടാകും. വടക്ക് കിഴക്ക്
ഭാഗത്തുളള മുറിയില്‍ പണം സൂക്ഷിച്ചാല്‍ കടബാധ്യതയുണ്ടാകും. തെക്ക്കിഴക്കേ ദിക്കിലാണെങ്കില്‍ കവര്‍ച്ച ചെയ്യപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യും.

OTHER SECTIONS