വായ്ക്കരക്കാവില്‍ ഇല്ലംനിറ

By Subha Lekshmi B R.04 Aug, 2017

imran-azhar

പെരുന്പാവൂര്‍: വായ്ക്കരക്കാവില്‍ ഇല്ലംനിറ ഇന്ന് ആഘോഷിക്കും. മേല്‍ശാന്തിമാരായ ത്രിവിക്രമന്‍ ഭട്ടതിരിപ്പാട്, ഗോപിപ്രസാദ് നന്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ രാവിലെ 9.15നും 10.30നും മധ്യേയാണ് ചടങ്ങുകള്‍ നടന്നത്.

 

വിളവെടുപ്പിനോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ അരിമാവണിഞ്ഞ് ശ്രീഭഗവതിയെ പൂജിക്കുന്ന ചടങ്ങാണ് ഇല്ലംനിറ. ഉഷ പൂജയ്ക്കു ശേഷം വാദ്യാഘോഷങ്ങളുടെയും ശംഖനാദത്തിന്‍റെയും അകന്പടിയോടെ മേല്‍ശാന്തിമാരുടെ നേതൃത്വത്തില്‍ കതിര്‍ക്കുലകള്‍ ശിരസ്സിലേറ്റി ക്ഷേത്രപ്രദക്ഷിണം ചെയ്ത് ആല്‍, മാവ്, നെല്ലി,മുള എന്നിവയുടെ ഇവകളും ദശപുഷ്പവും പ്രത്യേകരീത ിയില്‍ കെട്ടി ഒരുക്കിയിരിക്കുന്ന നിറവല്ലത്തില്‍ സ്ഥാപിച്ച് മഹാലക്ഷ്മി ചൈതന്യത്തെ നെല്‍ക്കതിരിലേക്ക് ആവാഹിച്ച് ശ്രീകോവിലിലേക്കും കീഴ്ക്കാവിലേക്കും എഴുന്നള്ളിച്ച് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പൂജിച്ച നെല്‍ക്കതിരും നാണയവും ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. 24ന് പുത്തരി നിവേദ്യവും നടക്കും.