നാലന്പല സര്‍വ്വീസ് ആരംഭിച്ചിട്ട് ഒരു ദശാബ്ദം; ഒന്‍പതാം വര്‍ഷവും വഴികാട്ടിയായി സുബ്രഹ്മണ്യന്‍

By Subha Lekshmi B R.31 Jul, 2017

imran-azhar

ഇരിങ്ങാലക്കുട: കര്‍ക്കടകം പിറന്നതോടെ നാലന്പലദര്‍ശനത്തിനെത്തുന്ന ഭക്തരുടെ തിരക്കാണ്. ശ്രീരാമ, ലക്ഷ്മണ,ഭരത, ശത്രുഘ്നക്ഷേത്രങ്ങള്‍ ദര്‍ശിച്ച് സായൂജ്യമടയാനെത്തുന്ന ഭക്തര്‍ക്ക് വഴികാട്ടിയായി ഒന്‍പതാം വര്‍ഷവും കണ്ടക്ടര്‍ സുബ്രഹ്മണ്യനുണ്ട്. നാലന്പല തീര്‍ഥാടനത്തിനായുള്ള കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസിലെ കണ്ടക്ടറാണ് ഊരകം സ്വദേശി കിഴക്കൂടന്‍ വീട്ടില്‍ സുബ്രഹ്മണ്യന്‍.

 

ഇരിങ്ങാലക്കുടയില്‍നിന്നു ചോറ്റാനിക്കരയിലേക്കു സ്ഥിരം പോകുന്ന ബസിലെ കണ്ടക്ടറായ സുബ്രഹ്മണ്യന്‍ നാലന്പല തീര്‍ഥാടനം ആരംഭിച്ചാല്‍ ഒരു മാസം പ്രത്യേക അനുമതിയോടെ
നാലന്പല സ്പെഷല്‍ ബസില്‍ കണ്ടക്ടറായി ജോലിക്കു കയറും. സാധാരണ കെഎസ്ആര്‍ടിസിയില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണു ജോലിക്കു ഹാജരാവുന്നതെങ്കില്‍ കര്‍ക്കടകം പിറന്നാല്‍ പിന്നീടു 31 ദിവസവും സുബ്രഹ്മണ്യന്‍ ഹാജരുണ്ട്. കെഎസ്ആര്‍ടിസി നാലന്പല സര്‍വീസ് ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടു തികയുന്പോള്‍ അതില്‍ ഒന്‍പതു വര്‍ഷവും കണ്ടക്ടറായി സു ബ്രഹ്മണ്യന്‍ ഉണ്ട്.

 

കെഎസ്ആര്‍ടിസി ബസില്‍ തീര്‍ഥാടനം നടത്തുന്ന ഭകതര്‍ക്കു സുബ്രഝണ്യന്‍ വെറുമൊരു കണ്ടക്ടര്‍ മാത്രമല്ള മറിച്ചു വഴികാട്ടിയും സഹായിയുമാണ്. തീര്‍ഥാടകരെ നാലു ക്ഷേത്രങ്ങളിലും തൊഴാന്‍ കൊണ്ടുപോകുന്നതും ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകള്‍ ഏതൊക്കെയാണെന്നു പറഞ്ഞുകൊടുക്കുന്നതും ഇദ്ദേഹമാണ്. നാലന്പല കാലത്തെ ജോലി തന്‍െറ പ്രത്യേക ന ിയോഗമായിട്ടാണു കാണുന്നതെന്നും തീര്‍ഥാടന കാലത്ത് ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ളെന്നു സുബ്രഹ്മണ്യന്‍ പറയുന്നു.

 

രാവിലെ 6.30ന് പുറപ്പെടുന്ന ബസ് നാലന്പലങ്ങളിലും ദര്‍ശനം പൂര്‍ത്തിയാക്കി ഒരു മണിയോടെ ഇരിങ്ങാലക്കുടയില്‍ തിരിച്ചെത്തും. ഇതിനിടെ ഉച്ചയ്ക്ക് പായമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു ശേഷം തീര്‍ഥാടകര്‍ക്കൊപ്പം പ്രസാദഊട്ടും കഴിച്ചാണു മടങ്ങുക.

OTHER SECTIONS