ആദിപരാശക്തി കമ്മാടത്തമ്മ; ലേഖകന്റെ പേരു മാറിപ്പോയി

By Web Desk.27 09 2022

imran-azhar

 

കേരളത്തിലെ ഏറ്റവും വലിയ കാവിന്റെ ഉടമസ്ഥ എന്ന് പ്രസിദ്ധമായ കമ്മാടം ശ്രീ ഭഗവതി ക്ഷേത്രത്തെക്കുറിച്ച് മുഹൂര്‍ത്തം മാസികയുടെ 1198 കന്നി (2022 സെപ്തംബര്‍ 17-ഒക്ടോബര്‍ 17) ലക്കത്തിലെ ക്ഷേത്രമാഹാത്മ്യം എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ച 'ആദിപരാശക്തി കമ്മാടത്തമ്മ' എന്ന ലേഖനം പ്രദീപന്‍ കുറുവാട്ട് എന്ന വ്യക്തി എഴുതിയിട്ടുള്ളതാണ്. ചില ധാരണ പിശകുകള്‍ കാരണം ഇത് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ആ വ്യക്തിയുടെ അനുവാദം ഞങ്ങള്‍ വാങ്ങിയിരുന്നില്ല. എന്നാല്‍ വിവരം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വിദേശത്തുള്ള അദ്ദേഹത്തെ ബന്ധപ്പെട്ട് പിശക് തിരുത്താമെന്ന് അറിയിക്കുകയും അദ്ദേഹം വാക്കാല്‍ അതിന് അനുവദിക്കുകയും ചെയ്തു. അതനുസരിച്ചാണ് ഈ വിശദീകരണം പ്രസിദ്ധീകരിക്കുന്നത്. പ്രസ്തുത ലേഖനത്തിന്റെ ലേഖകന്റെ സ്ഥാനത്ത് 'അനിരുദ്ധന്‍ അടുക്കത്തായര്‍' എന്ന വ്യക്തിയുടെ പേര് നല്‍കിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.
-എഡിറ്റര്‍

 

 

OTHER SECTIONS