കണ്ണകിയുടെ കഥ...............

By sruthy sajeev .18 02 2019

imran-azhar


കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു വര്‍ത്തകപ്രമാണിയുടെ മകളായിരുന്നു കണ്ണകി. വിവാഹപ്രായമായപേ്പാള്‍ ധാരാളം സമ്പത്ത് നല്‍കി അവളെ കോവലനു വ
ിവാഹം ചെയ്തു കൊടുത്തു. സന്തോഷപൂര്‍ണ്ണമായ വിവാഹജീവിതത്തിനിടെ മാധവി എന്ന നര്‍ത്തകിയുമായി കോവലന്‍ അടുപ്പത്തിലായി. കണ്ണകിയെയും തന്റെ കുട
ുംബത്തെയും മറന്ന് തന്റെ സമ്പത്തു മുഴുവന്‍ അവള്‍ക്കടിയറവെച്ച് കോവലന്‍ ജീവിച്ചു.

 

എന്ന് സമ്പത്ത് മുഴുവന്‍ താര്‍ന്നപ്പോള്‍ ഒരുനാള്‍ കോവലന്‍ തെരുവിലേക്കെറ
ിയപെ്പടുന്നു. തന്റെ തെറ്റ് തിരിച്ചറിഞ്ഞ കോവലന്‍ കണ്ണകിയുടെ അടുത്ത് തിരികെ എത്തി. പതിവ്രതയായ കണ്ണകി അയാളെ സ്വീകരിച്ച് ഒരു പുതിയ ജീവിതത്തിനു തുടക്കമ
ിടുന്നു. എന്നാല്‍ തങ്ങളുടെ സമ്പാദ്യമെല്ലാം തീര്‍ന്ന കോവലന്‍ പണത്തിനുവേണ്ടി പവിഴം നിറച്ച കണ്ണകിയുടെ ചിലമ്പ് വില്‍ക്കാന്‍ തീരുമാനിച്ചു.

 

ഇതിനായി ഇരുവരും ഒരുമിച്ച് മധുരയിലേയ്ക്ക് പുറപ്പെടുന്നു. ആയിടക്കുതന്നെ പാണ്ഡ്യരാജ്ഞ്‌നിയുടെ മുത്തുകള്‍ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തില്‍ നിന്നു മോഷണം പോയിരുന്നു. കൊട്ടാരം തട്ടാനായിരുന്നു ഈ ചിലമ്പ് മോഷ്ടിച്ചത്. ചിലമ്പ് വില്‍ക്കാനായി അവര്‍ എത്തിയത് ഈ തട്ടാന്റെ അടുത്തായിരുന്നു.

 

അവസരം മുതലാക്കി തട്ടാന്‍ കോവലനാണ് ചിലമ്പ് മോഷ്ടിച്ചതെന്ന് പാണ്ഡ്യ രാജാവിനെ അറിയിച്ചു. ചിലമ്പ് അന്വേഷിച്ചു നടന്ന പട്ടാളക്കരുടെ മുമ്പില്‍ കോവലന്‍ അകപെ്പട്ടു. പാണ്ഡ്യരാജസദസ്‌സില്‍ രാജാവിനുമുമ്പില്‍ എത്തിക്കപെ്പട്ട കോവലനു കണ്ണകിയുടെ ചിലമ്പില്‍ പവിഴങ്ങളാണെന്നു തെളിയിക്കാനായില്‌ള. തുടര്‍ന്നു രാജാവ് കോവലനെ ഇല്‌ളാത്ത മോഷണക്കുറ്റത്തിനു ഉടനടി വധശിക്ഷക്ക് വിധേയനാക്കി.

 

 

വിവരമറിഞ്ഞ് ക്രുദ്ധയായി രാജസദസ്‌സിലെത്തിയ കണ്ണകി തന്റെ ചിലമ്പ് പിടിച്ചുവാങ്ങി അവിടെത്തന്നെ എറിഞ്ഞുടച്ചു. അതില്‍നിന്ന് പുറത്തുചാടിയ പവിഴങ്ങള്‍ കണ്ട് തെറ്റ്
മനസ്‌സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപത്താല്‍ മരിച്ചു. പക്ഷേ പ്രതികാരദാഹിയായ കണ്ണകി അടങ്ങിയില്‌ള. തന്റെ ഒരു മുല പറിച്ച് മധുരാനഗരത്തിനു നേരെ എറിഞ്ഞ് അവള്‍ നഗരം വെന്തുപോകട്ടെ എന്നു ശപിച്ചു.

 

അവളുടെ പാതിവ്രത്യത്തിന്റെ ശക്തിയാല്‍ അഗ്‌നിജ്വാലകള്‍ ഉയര്‍ന്ന് മധുരാനഗരം ചുട്ടെരിച്ചു. തുടര്‍ന്ന് മധുരാനഗരം വിടുന്ന കണ്ണകി ചേരരാജധാനിയായ കൊടുങ്ങല്‌ളൂരിലേയ്ക്ക് പോകുന്ന വഴി ആറ്റുകാല്‍ ദേശത്തെതുകയും അവിടത്തെ മുല്ലു വീട്ടില്‍ കാരണവര്‍ക്ക് ബാലികാ രൂപത്തില്‍ ദര്‍ശനം നല്‍കി.

 

OTHER SECTIONS