കര്‍ക്കടകവാവ് ആഗസ്റ്റ് 11ന്

By subbammal.04 Aug, 2018

imran-azhar

ഈ വര്‍ഷം ആഗസ്റ്റ് 11 ശനിയാഴ്ചയാണ് കര്‍ക്കടക വാവ്. ബലിയിടുന്നവര്‍ വെളളിയാഴ്ച വ്രതം ആരംഭിക്കണം. അന്ന് രാവിലെ കുളിച്ച് ശുദ്ധിയായ ശേഷമേ ജലപാനം പോലും പാടുളളു. രാവിലെയും രാത്രിയും ഗോതന്പിലുളള ആഹാരമോ ഫലമൂലാദികളോ കഴിക്കാം. ഉച്ചയ്ക്ക് ഉണക്കലരി ആഹാരമാകാം. അന്ന് സസ്യാഹാരം മാത്രമേ പാടുളളു. ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കണം. ശനിയാഴ്ച രാവിലെ പ്രഭാതകര്‍മ്മങ്ങള്‍ക്ക് ശേഷം ബലിതര്‍പ്പണം നടത്തണം. അതിനുശേഷം ഭക്ഷണമാകാം. വാവ് ദിവസം ഉച്ചഭക്ഷണം പായസമുള്‍പ്പെടെയുളള സദ്യയായിരിക്കും. ചിലര്‍ പിതൃക്കള്‍ക്കിഷ്ടപ്പെട്ട സസ്യേതര ഭക്ഷണവും ഇലയിട്ട് വിളന്പാറുണ്ട്. മൂലയ്ക്ക് വയ്ക്കുക എന്നാണ് തെക്കന്‍കേരളത്തില്‍ ഇതിന് പറയുക. പ്രാദേശികമായി ആചാരങ്ങളില്‍ മാറ്റമുണ്ടാകും. ഈ ഇല പിന്നീട് കാക്കയ്ക്ക് നല്‍കും. പിന്നീട് ബലിയിട്ടവരും അതിന് ശേഷം മറ്റുളളവരും ഭക്ഷണം കഴിക്കുന്നതാണ് രീതി. ഒരിക്കല്‍ ദിവസം കാക്കയ്ക്ക് ഭക്ഷണം നല്‍കുന്ന രീതിയുമുണ്ട്