ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ കോഴിക്കോട് ശ്രീകണ്​​ഠേശ്വര ക്ഷേ​ത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം

By Subha Lekshmi B R.17 Feb, 2017

imran-azhar

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്‍ ശിവപ്രതിഷ്ഠ നടത്തിയ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം. രാത്രി 7.30ന് ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷിന്‍റെയും മേല്‍ശാന്തി കെ.വി. ഷിബുവിന്‍റെയും മുഖ്യകാര്‍മ്മികത്വത്തിലാണ് ഉത്സവത്തിന് കൊടിയേറുക. കൊടിയേറ്റ സമയത്ത് ശ്രീകണ്ഠേശ്വര ക്ഷേത്ര ഭരണസമിതിയുടെ
ഓംകാരം, ഭജന, കരിമരുന്ന് പ്രയോഗം, തുടര്‍ന്ന് കൊടിയേറ്റ സദ്യ എന്നിവ ഉണ്ടാകും.

 

പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍ നയിക്കുന്ന മെഗാ ഗാനമേളയോടെ ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്ക് തുടക്കമാകും. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്‍റെഭാഗമായി വിശേഷാല്‍ പൂജകള്‍, അന്നദാനം, ഭജന, വിവിധ പ്രാദേശിക ആഘോഷ കമ്മിറ്റികളുടെ ആഘോഷ വരവ്, എഴുന്നെള്ളിപ്പ്, വിവിധ കലാപരിപാടികള്‍, ആനയൂട്ട് എന്നിവ ഉണ്ടാകും.

 

18 ന് രാവിലെ 10 മണിക്ക് ആത്മോപദേശ ശതകം ശ്ളോകം ചൊല്ളല്‍ മത്സരം, രാത്രി, നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടാകും . 19 ന് രാവിലെ 9 ന് നാരായണീയ പാരായണം, നൃത്ത മത്സരം, മെഗാ ഗാനമേള, 20 ന് പിന്നല്‍ തിരുവാതിര, നൃത്ത മത്സരം, 21 ന് നാടകം, 22 ന് നൃത്ത അരങ്ങേറ്റം, നൃത്ത ശില്‍പ്പം, 23 ന് വൈകിട്ട് നാലിന് ക്ഷേഷത്രകുളത്തില്‍ തെപ്പോത്സവം, പകല്‍പൂരം, നൃത്തസന്ധ്യ എന്നിവയുണ്ടാവും.24 ന് ശിവരാത്രി ദിനത്തില്‍ രാവിലെ 11 ന് നിലവിളക്കുകളുടെ സമര്‍പ്പണം ഉണ്ടായിരിക്കും. മഹാശിവരാത്രിനാളില്‍ അക്ഷരശ്ളോക സദസ്സ്, ശിവസഹസ്രനാമാര്‍ച്ചന, സമാപന സമ്മേളനം, സമ്മാന ദാനം, ആറാട്ട് പുറപ്പാട്, ആറാട്ട് ബലി, തിരിച്ചെഴുന്നെള്ളിപ്പ്, കൊടിയിറക്കല്‍, മെഗാ ഗാനമേള, കരിമരുന്ന് പ്രയോഗം എന്നിവയുമുണ്ടാകും. സമാപന സമ്മേളനത്തില്‍ സര്‍ഗ്ഗചിത്ര അപ്പച്ചന്‍, ബി. ഗിരിരാജന്‍, ആര്‍ക്കിടെക്ട് ആര്‍.കെ. രമേഷ് എന്നിവരെ ആദരിക്കും.

 

ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ മലബാറിലെ പ്രമുഖ ക്ഷേത്രമാണ് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം
ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. നിര്‍ദ്ധന രോഗികള്‍ക്ക് 10,000 രൂപ വീതം മാസം തോറും നല്‍കുന്നുണ്ട്. ഇത് കൂടാതെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഇനത്തില്‍ വര്‍ഷം തോറും നാലര ലക്ഷം രൂപ നല്‍കുന്നുണ്ട്. നവീകരണം പൂര്‍ത്തിയായ ചൈതന്യ ഹാളിന്‍റെ ഉദ്ഘാടനം ഉടന്‍ നടത്തും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ വിവാഹാവശ്യങ്ങള്‍ക്ക് ഹാള്‍ വിട്ടുകൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ഗ്രന്ഥാലയത്തിന്‍െറ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു

OTHER SECTIONS