കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക തൊഴുത് ഭക്തജനസഞ്ചയം

By subbammal.03 Dec, 2017

imran-azhar

കുമാരനല്ലൂര്‍: പ്രസിദ്ധമായ കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക തൊഴുത് ഭക്തജനസഞ്ചയം. ഇന്നലെ രാത്രി മുതല്‍ വന്‍ ഭക്തനജനത്തിരക്കാണ് അനുഭവപ്പെട്ടത്. തൃക്കാര്‍ത്തിക തൊഴലുമായി ബന്ധപ്പെട്ട് വന്‍ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു തൃക്കാര്‍ത്തിക ദര്‍ശനം.

 

കേരളത്തിലെ നൂറ്റെട്ടു ദുര്‍ഗ്ഗ പ്രതിഷ്ഠയുളള ക്ഷേത്രങ്ങളില്‍ വളരെ പ്രാധാന്യമുളള ക്ഷേത്രങ്ങളിലൊന്നാണ് കുമാരനല്ളൂര്‍ ഭഗവതീക്ഷേത്രം. ചരിത്രമനുസരിച്ചും പുരാണമനുസരിച്ചും 2400~ല്‍ പരം വര്‍ഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നു പറയപ്പെടുന്നു. കേരളത്തില്‍ വളരെ ചുരുക്കം കാണ്‍പ്പെടുന്ന 'ശ്രീചക്ര' രീതിയില്‍ പണികഴിപ്പിച്ച ശ്രീകോവിലും നാലന്പലവും ച ുമര്‍ചിത്രങ്ങളും ക്ഷേത്രത്തിന്‍െറ പ്രത്യേകതകളാണ്. ദേവീക്ഷേത്രമിരിക്കുന്ന സ്ഥലത്ത് യഥാര്‍ത്ഥത്തില്‍ സുബ്രഹ്മണ്യ(കുമാരന്‍) ക്ഷേത്രമായിരുന്നു വേണ്ടിയിരുന്നതെന്നും അങ്ങനെ കുമാരന്‍ അല്ല ഊരില്‍ എന്നത് കുമാരനല്ലൂര്‍ ആയെന്നും പറയപ്പെടുന്നു.

 

 

ദേവിയുടെ ആട്ടപ്പിറന്നാളായ വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളില്‍ പുലര്‍ച്ചെയുളള ദര്‍ശനം വളരെ പ്രധാനമാണ്. തൃക്കാര്‍ത്തിക ദര്‍ശനത്തിനു ശേഷം രാവിലെ ഒന്‍പതു മണിമുതല്‍ പ്രസാദമൂട്ട് ഉണ്ട്. ആയിരങ്ങളാണ് പ്രതിവര്‍ഷം കുമാരനല്ലൂര്‍ കാര്‍ത്തിക തൊഴാനെത്തുന്നത്. ശനിയാഴ്ച വൈകിട്ട് മുതല്‍ ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും വന്‍ക്രമീകരണങ്ങളാണ് ഒരുക്കിയത്. പൊലീസും ശക്തമായ സുരക്ഷയൊരുക്കി.

OTHER SECTIONS