ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിലെ കുത്തിയോട്ട വ്രതാരംഭത്തിന് ബുധനാഴ്ച തുടക്കമായി

കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ഒന്‍പതാം ഉത്സവ ദിവസമായ മാര്‍ച്ച് ഏഴിന് പൊങ്കാലയ്ക്ക് ശേഷം രാത്രി 7.45 ന് കുത്തിയോട്ടവ്രതം അനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് ചൂരല്‍കുത്ത് ചടങ്ങ് നടത്തും.

author-image
parvathyanoop
New Update
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിലെ കുത്തിയോട്ട വ്രതാരംഭത്തിന് ബുധനാഴ്ച തുടക്കമായി

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ട വ്രതാരംഭത്തിന് ബുധനാഴ്ച തുടക്കം.ഐശ്വര്യത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടിയാണ് ഈ വഴിപാട് നടത്തുന്നത് എന്നാണ് വിശ്വാസം.

കോവിഡ് മാനദണ്ഡപ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷമായി പണ്ടാരയോട്ടത്തിന് ഒരു ബാലന്‍ മാത്രമേ വ്രതം അനുഷ്ഠിച്ചിരുന്നുള്ളൂ.എന്നാല്‍ ഇത്തവണ 10നും 12നുമിടയില്‍ പ്രായമുള്ള കുട്ടികളാണ് കുത്തിയോട്ട വ്രതത്തിലുളളത്. 747 ബാലന്‍മാര്‍ വ്രതം നോല്‍ക്കും.ഇവര്‍ ദേവിയുടെ ഭടന്മാര്‍ എന്നാണ് സങ്കല്‍പം.

കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ഒന്‍പതാം ഉത്സവ ദിവസമായ മാര്‍ച്ച് ഏഴിന് പൊങ്കാലയ്ക്ക് ശേഷം രാത്രി 7.45 ന് കുത്തിയോട്ടവ്രതം അനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് ചൂരല്‍കുത്ത് ചടങ്ങ് നടത്തും.

രാത്രി 10.15-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് ആരംഭിക്കും.

തിരിച്ചെഴുന്നള്ളത്തിനുശേഷം പിറ്റേന്ന് രാവിലെ ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.15-ന് ദേവിയുടെ കാപ്പഴിക്കും. പുലര്‍ച്ചെ ഒന്നിനു കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിനു സമാപനമാകും.

ആറ്റുകാലില്‍ ഇന്ന്

രാവിലെ 4 ന് പള്ളി ഉണര്‍ത്തല്‍, 4.30 ന് നിര്‍മ്മാല്യ ദര്‍ശനം,,5 ന് അഭിഷേകം, 5.35 ന് ദീപാരാധന,6 ന്് ഉഷപൂജ, ദീപാരാധന, 6 .30ന് കളഭാഭിഷേകം,8 ന് പന്തീരടി പൂജ, ദീപാരാധന,9 .20 കുത്തിയോട്ട വ്രതാരംഭം.

ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, 12. 45 ന് ഉച്ചശ്രീബലി ,ഒന്നിന് നട അടയ്ക്കല്‍.വൈകുന്നേരം അഞ്ചിന് നട തുറക്കല്‍ ,6.45 ന് ദീപാരാധന.രാത്രി 7 .15ന് ഭഗവതിസേവ,ഒമ്പതിന് അത്താഴപൂജ ,9. 30ന് അത്താഴ ശ്രീബലി, 12ന് ദീപാരാധന, ഒന്നിന് നട അടയ്ക്കല്‍, പള്ളിയുറക്കം.

തോറ്റം പാട്ട്

കോവിലനും ദേവിയുമായുള്ള വിവാഹത്തിന്റെ വര്‍ണ്ണനകളാണ് ഈ ദിവസം പാടുന്നത് .ഈ ഭാഗം മലപ്പുറം പാട്ടെന്ന് അറിയപ്പെടുന്നു.

കലാപരിപാടികള്‍

അംബ ഓഡിറ്റോറിയം

രാവിലെ ഏഴിന് സത്സംഗ്, വൈകിട്ട് 5ന് വീണക്കച്ചേരി, 6 ന് ഭരതനാട്യം,രാത്രി 7ന് ഗാനമേള ,9 .30ന് നാടന്‍പാട്ട്

അംബിക ഓഡിറ്റോറിയം

രാവിലെ 5 ന് ഭജന, 6ന് ദേവീമാഹാത്മ്യ പാരായണം ,7 ന് ഭജന,8 ന് സംഗീതാര്‍ച്ചന, 9 ന് സംഗീത കച്ചേരി,10 ന് തിരുവാതിര ,11 ന് ശാസ്ത്രീയ നൃത്തം,വൈകിട്ട് 5 ന് ഗാനമേള, 6 ന് ഭരതനാട്യം, രാത്രി 7 മുതല്‍ നൃത്താര്‍ച്ചന, എട്ടു മുതല്‍ 11 വരെ ശാസ്ത്രീയ നൃത്തം.

 

അംബാലിക ഓഡിറ്റോറിയം

രാവിലെ 5 ന് സൗന്ദര്യലഹരി പാരായണം, 6 ന് ഭക്തിഗാനസുധ,വൈകിട്ട് 5 ന്് ഭജന ,6 ന് തിരുവാതിര, രാത്രി 7ന് ഭരതനാട്യം ,8 ന് വില്‍പ്പാട്ട് , 10 ന് ശാസ്ത്രീയ നൃത്തം.

ക്ഷേത്രത്തിന് മുന്‍വശം: വൈകുന്നേരം 5.00 മണി മുതല്‍ കളരിപ്പയറ്റ്.തെയ്യത്തറ : രാത്രി 7.00 മണി മുതല്‍ പടയണി.

Kuthiyotta Vratarambham Atukal Pongala