ലക്ഷ്മി വിളക്കില്‍ നെയ്യൊഴിച്ച് ദീപം തെളിച്ചാല്‍...

By കെ.മുരളീധരന്‍ നായര്‍ posted by subha lekshmi.05 Jun, 2017

imran-azhar

വീട്ടിലെ പൂജാമുറിക്ക് പ്രത്യേകമായിട്ട് കണക്കുകളില്ല. എന്നാല്‍ ചെറിയ പൂജാമുറി ആവശ്യമുളളവര്‍ക്ക് ആറടി നീളത്തിലും നാലടി വീതിയിലും പണിയാവുന്നതാണ്. കുറച്ചുകൂടി സൌകര്യം വേണമെന്നുളളവര്‍ക്ക് എട്ടടി നീളത്തിലും അഞ്ചടി വീതിയിലും പണിയാവുന്നതാണ്. പൂജാമുറിക്കകത്ത് സ്റ്റെപ്പുകള്‍ കെട്ടി ക്രമീകരിച്ച് താഴത്തെ പടി വിളക്കുവയ്ക്കുവാനും മുകളിലത്തെ പടി ചിത്രങ്ങള്‍ വയ്ക്കുവാനും ഉപയോഗിക്കുക.

 

പൂജാമുറി ക്രമീകരിക്കുന്പോള്‍ പടിഞ്ഞാറോട്ടും കിഴക്കോട്ടും വരാവുന്നതാണ്. ഹൈന്ദവവിശ്വാസവുമായി ബന്ധപ്പെട്ട ചിത്രങ്ങളെല്ലാം പൂജാമുറിയില്‍ വയ്ക്കാം. എന്നാല്‍, കുടുംബത്തിലെ മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ പൂജാമുറിയില്‍ വയ്ക്കരുത്. ശൈവം വൈഷ്ണവം എന്ന രീതിയില്‍ എല്ലാ ദേവന്മാരുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവയ്ക്കുന്നതില്‍ തെറ്റില്ല. ഗണപതിയുടെ ചിത്രംഒരു കാരണവശാലും ഒഴിവാക്കരുത്.

 

രാവിലെയും വൈകുന്നേരവും പൂജാമുറിയില്‍ വിളക്കുവയ്ക്കുന്നത് നന്നാണ്. ദീപനാളം കിഴക്കോട്ടും പടിഞ്ഞാറോട്ടും വരത്തക്കരീതിയില്‍ ആയിരിക്കണം. സന്ധ്യാസമയത്ത് പൂജാമുറിയില്‍ വിളക്കുകത്തിച്ച ശേഷം ലക്ഷ്മിവിളക്കില്‍ അല്പം നെയ്യൊഴിച്ച് വീടിന്‍റെ പ്രധാനവാതിലിന്‍റെ വശത്തായി വയ്ക്കുക. ഇങ്ങനെ ചെയ്താല്‍ കുടുംബത്തിന് സര്‍വ്വഐശ്വര്യങ്ങളുമുണ്ടാകും.