ശബരിമലയിലെ പുതിയ സ്വര്‍ണ്ണ കൊടിമരത്തിന്‍റെ തടി ആധാരശിലയില്‍ ഉറപ്പിച്ചു

By subbammal.26 May, 2017

imran-azhar

പന്പ: ശബരിമലയിലെ പുതിയ സ്വര്‍ണ്ണ കൊടിമരത്തിന്‍റെ തടി ആധാരശിലയില്‍ ഉറപ്പിച്ചു. പുതിയ കൊടിമരത്തിനായി സജ്ജമാക്കി ആഘോഷമായി സന്നിധാനത്തില്‍ എത്തിച്ച തേക്കുതടി
രാവിലെ 9.40നാണ് ആധാരശിലയില്‍ ഉറപ്പിച്ചത്. മുഖ്യശില്‍പി പരുമല അനന്തന്‍ ആചാരിയും പത്തിയൂര്‍ വിനോദ് ബാബുവും ചേര്‍ന്നാണ് തടി ആധാരശിലയില്‍ ഉറപ്പിച്ചത്.

 

മേയ് 22നാണ് രണ്ടായിരത്തോളം വ്രതധാരികളായ ഭക്തര്‍ ചേര്‍ന്ന് നിലം തൊടാതെ തടി എണ്ണത്തോണിയില്‍ നിന്നെടുത്ത് അയ്യപ്പസന്നിധിയിലെത്തിച്ചത്. 18 സ്ഥലങ്ങളില്‍ സംഘങ്ങളായി ന ിന്ന് കൈമാറിയാണ് തടിയെത്തിച്ചത്.

OTHER SECTIONS