​ഉത്രത്തിന് ഭാഗ്യാനുഭവം

By webdesk.04 Sep, 2018

imran-azhar

പുതുവര്‍ഷം പൊതുവെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കും. ഇടവിട്ടിടവിട്ട് ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും സന്താനങ്ങള്‍ക്കും അസുഖങ്ങള്‍ പിടിപെടും. സാന്പത്തിക നഷ്ടം വന്നുചേരും. മനോവിഷമം കൂടും. ഉണ്ടായിരുന്ന സ്ഥാനങ്ങളില്‍ ചിലത് നഷ്ടപ്പെടും. മുന്നിട്ടിറങ്ങുന്ന കാര്യങ്ങള്‍ക്ക് തടസ്സം നേരിടും. വീട് വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സം നേരിടും. വാഹനാപകടമുണ്ടാകാന്‍ സാധ്യത. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാധ്യം. ചിങ്ങത്തില്‍ ആഗ്രഹങ്ങളെല്ളാം സാധിക്കും. ബന്ധുക്കളുമായി കലഹിക്കും. സാന്പത്തിക നഷ്ടമുണ്ടാകും. കുടുംബത്തില്‍ കലഹമുണ്ടാകും. പനി പിടിപെടും. കന്നിയില്‍ ധനലാഭം ഉണ്ടാകും. മുന്‍കോപം ബുദ്ധിമുട്ടുകള്‍ ക്ഷണിച്ചുവരുത്തും. തൊഴില്‍ രംഗത്ത് അദ്ധ്വാനം കൂടും. യാത്രാമദ്ധ്യേ അപകടസാദ്ധ്യത. തുലാത്തില്‍ കലാകാരന്മാര്‍ക്കും നേതാക്കന്മാര്‍ക്കും അനുകൂലം. ഇരുകൂട്ടര്‍ക്കും വാക്സാമര്‍ത്ഥ്യം പ്രവര്‍ത്തനമികവും കൊണ്ട് കാര്യങ്ങള്‍ അനുകൂലമാക്കാന്‍ സാധിക്കും. അന്യരാല്‍ വഞ്ചിക്കപ്പെടാന്‍ ഇടയാകും. വൃശ്ചികത്തില്‍ മനസ്സിന് സന്തോഷം ലഭിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. നഷ്ടപ്പെട്ടു എന്നു കരുതിയ സ്ഥനമാനങ്ങള്‍ ലഭ്യമാകും. സഹോദരസഹായത്തോടെ വീട് സ്വന്തമാക്കും. ശത്രുക്കളും മിത്രങ്ങളായി വര്‍ത്തിക്കും. അലങ്കാര സാധനങ്ങള്‍ സ്വന്തമാക്കും. ധനുവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലമാറ്റം ഉണ്ടാകും. യാത്രകള്‍ പലതും ചെയ്യേണ്ടതായി വരും. കലാകാരന്മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരങ്ങള്‍ ലഭിക്കും. ഭാര്യയുമായി അകന്നുകഴിയേണ്ടി വരും. മകരത്തില്‍ ഭാര്യയും സന്താനങ്ങളുമായി കലഹിക്കും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. നയനരോഗം ഉണ്ടാകും. പലവിധ ആഗ്രഹങ്ങള്‍ മനസ്സില്‍ ഉടെലെടുക്കും. കുംഭത്തില്‍ അനാവശ്യമായ ആഗ്രഹങ്ങള്‍ ഉപേക്ഷിക്കും. ആരോഗ്യം വീണ്ടെടുക്കും. ശത്രുക്കളുടെ മേല്‍ വിജയം നേടും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഗുണകരമായി ചെയ്ത് തീര്‍ക്കും. മത്സരപരീക്ഷകളില്‍ ജയം ഉണ്ടാകും. മീനത്തില്‍ പൊതു പ്രവര്‍ത്തകര്‍ ജനങ്ങളുടെ എതിര്‍പ്പ് നേരിടും. വഴിവിട്ട ജീവിതം ധനനഷ്ടം ഉണ്ടാക്കും. ഉദരരോഗം നയനരോഗം എന്നിവയുണ്ടാകും. മേടത്തില്‍ വാക്ചാതുര്യത്തോടെ സംസാരിക്കുക നിമിത്തം ശത്രുക്കളെയും വശത്താക്കും. നിയമനടപടികള്‍ ബുദ്ധിമുട്ടുണ്ടാക്കും. കുടുംബത്തില്‍ കലഹം ഉണ്ടാകും. ഇടവത്തില്‍ തന്‍റെ ദുഷ്പ്രവര്‍ത്തികള്‍ പലവിധ ദോഷങ്ങളും ഉണ്ടാക്കും. ഏതു കാര്യത്തിനും തടസ്സം നേരിടും. കുടുംബവുമായി അകന്നു കഴിയേണ്ടി വരും. മാനസ്സികസംഘര്‍ഷങ്ങള്‍ അനുഭവിക്കും. മിഥുനത്തില്‍ സുഖവും മന;സന്തോഷവും ഉണ്ടാകും. നിര്‍ഭയത്വം കര്‍മ്മം ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ നീക്കും. കര്‍ക്കടകത്തില്‍ സാന്പത്തിക നേട്ടമുണ്ടാകും. ഭുസ്വത്ത് സ്വന്തമാക്കുന്നതിന് സാധിക്കും. ആരോഗ്യം വീണ്ടെടുക്കും. പരസ്ത്രീഗമനത്തിനും നിഷിദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നതിനും ശാരീരികപീഡ ഉണ്ടാകുന്നതിനും യോഗമുണ്ട്.
പരിഹാരം: ആയില്യം നാളില്‍ നാഗര്‍ക്ക് നൂറുംപാലും സമര്‍പ്പിക്കുക. ജന്മനക്ഷത്രദിവസം ഗണപതിക്ക് കൂട്ടുഗണപതിഹോമവും വിഷ്ണുഭഗവാന് അര്‍ച്ചനയും നടത്തുക

OTHER SECTIONS