മ​ണ്ണാ​റ​ശാ​ല ആ​യി​ല്യ മ​ഹോ​ത്സ​വം ഒ​ന്പ​തി​ന് തു​ട​ങ്ങും

By SUBHALEKSHMI B R.08 Nov, 2017

imran-azhar

ഹരിപ്പാട്: മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ ആയില്യം മഹോത്സവം ഒന്പത്, 10, 11 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ശ്രീനാഗരാജ പുരസ്കാരദാന സമ്മേളനത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. മദ്ദള വിദ്വാന്‍ ചെര്‍പ്പുളശേരി ശിവന് മണ്ണാറശാല ഇല്ലം കാരണവര്‍ എം പി പരമേശ്വരന്‍ നന്പൂതിരി നാഗരാജ പുരസ്കാരം സമ്മാനിക്കും. 9.30ന് ഡോ. മേതില്‍ ദേവികയുടെ നൃത്തനൃത്യങ്ങള്‍. വെള്ളിയാഴ്ച രാവിലെ ഒന്പതിന് ആലപ്പി രമണന്‍റെ ആത്മീയ പ്രഭാഷണം. 10ന് പട്ടാന്പി കറുക കൈകൊട്ടിക്കളി സംഘത്തിന്‍റെ തിരുവാതിരകളി. 12ന് കവിയരങ്ങ്. 5.30ന് അപര്‍ണാ ശര്‍മയുടെ ഭരതനാട്യം.

 

6.30ന് വയലിന്‍ വീണക്കച്ചേരി. 9.30ന് കഥകളി കുചേലവൃത്തം ദുര്യോധനവധം. ആയില്യം നാളായ ശനിയാഴ്ച രാവിലെ എട്ടിന് ഭക്തിഗാനസുധ. 9.30ന് തൃപ്പൂണിത്തുറ കൃഷ്ണദാസും സംഘവും അവതരിപ്പിക്കുന്ന ഇടക്കനാദലയം. 12ന് ആയില്യം എഴുന്നള്ളത്ത്. 2.30ന് ഭക്തിഗാനമാലിക. 4.30ന് സംഗീതസദസ്. ഏഴിന് നൃത്തോപാസന. 7.30ന് ഗുരുവായൂര്‍ ദേവസ്വം ക്ഷേത്രകലാനിലയം അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം. പുലര്‍ച്ചെ നാലിന് നടതുറക്കും. തുടര്‍ന്ന് പതിവ് പൂജകള്‍ നടക്കും.