മണ്ണാറശ്ശാല...അഴലാറ്റുന്ന സന്നിധി

By SUBHALEKSHMI B R.07 Nov, 2017

imran-azhar

നവംബര്‍ 11 തുലാം 26നാണ് ഇത്തവണത്തെ മണ്ണാറശ്ശാല ആയില്യം. കേരളത്തിലെ നാഗരാജക്ഷേത്രങ്ങളില്‍ പ്രഥമസ്ഥാനമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിനുളളത്. നാഗദോഷം മ ൂലമോ അതുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ മൂലമോ വിവാഹതടസ്സം, സന്താനദുഃഖം, മറ്റ് ദുരിതങ്ങള്‍ എന്നിവ അനുഭവിക്കുന്നവര്‍ക്ക് അഭയസ്ഥാനമാണ് ഈ സന്നിധി.മണ്ണാറശ്ശാലയില്‍ ദോഷപരിഹാരത്തിനുളള വഴിപാട് നടത്തി ഫലംസിദ്ധിച്ചവര്‍ ഏറെയാണ്. അത് തുറന്നുപറയാന്‍ അനുഭവസ്ഥര്‍ക്ക് മടിയുമില്ല.

 

മണ്ണാറശ്ശാലയിലെ ആയില്യം എഴുന്നളളത്ത് കണ്ടുതൊഴുതാല്‍ അഭീഷ്ടസിദ്ധിയുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ആഗ്രഹം മറ്റുളളവരുടെ തിന്മയായിരിക്കരുതെന്ന് മാത്രം. എല്ലാ ആയില്യവും ഇവിടെ പ്രധാനമാണെങ്കിലും നാഗരാജാവിന്‍റെ ജന്മദിനമായ കന്നിമാസത്തിലെ ആയില്യവും മണ്ണാറശ്ശാല ആയില്യമായി കൊണ്ടാടപ്പെടുന്ന തുലാമാസത്തിലെ ആയില്യവും ഇവിടെ വളരെ വിശേഷപ്പെട്ടതാണ്. മണ്ണാറശ്ശാല അമ്മയെ കണ്ട് അനുഗ്രഹം വാങ്ങുന്നതും ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഉത്തമമാണ്.

 

ഇവിടെയെത്തി പ്രാര്‍ത്ഥിച്ച് മംഗല്യഭാഗ്യമുണ്ടായവരും സന്താനസൌഭാഗ്യമുണ്ടായവരും ഏറെയാണ്. വിവാഹിതരായി മൂന്നുവര്‍ഷം കഴിഞ്ഞിട്ടം സന്താനഭാഗ്യമില്ലാത്തവര്‍ മണ്ണാറശ്ശാലയില്‍ ഉരുളി കമിഴ്ത്തല്‍ നേര്‍ച്ച കഴിച്ചാല്‍ കുട്ടികളുണ്ടാകുമെന്നാണ് വിശ്വാസം. കുട്ടിയുണ്ടായിക്കഴിഞ്ഞാല്‍ ആറുമാസം കഴിഞ്ഞ് ക്ഷേത്രത്തിലെത്തി ഉരുളി നിവര്‍ത്തണം. ഇതെല്ലാം മണ്ണാറശ്ശാല അമ്മയാണ് ചെയ്യുക.

 

 

 

 

അമ്മ നോക്കിയാല്‍ ഫലംഉറപ്പ്
ഉമാദേവി അന്തര്‍ജ്ജനമാണ് ഇപ്പോഴത്തെ വലിയ അമ്മ അഥവാ മണ്ണാറശ്ശാല അമ്മ. മണ്ണാറശ്ശാലയില്‍ നിലവറയ്ക്ക് സമീപമുളള പ്രത്യേക മുറിക്കുളളിലിരുന്ന അമ്മ ദര്‍ശനം തരാറുണ്ട്. അന്നേ ദിവസം, തൊഴുതുനില്‍ക്കുന്പോള്‍ അമ്മയുടെ കടാക്ഷം ഒരു നിമിഷത്തേക്കെങ്കിലും ലഭിച്ചാല്‍ പ്രാര്‍ത്ഥിക്കുന്ന കാര്യം സഫലമാകും എന്നാണ് വിശ്വാസം. ആയില്യദിനത്തില്‍ അമ്മയ്ക്ക് മുന്നില്‍ ദീര്‍ഘായുസ്സുളള സത്സന്തതിയെ തരേണമേ എന്ന് പ്രാര്‍ത്ഥിച്ചെത്തിയ ഒരു കുട ുംബം. ദന്പതികളുടേത് വൈകിയുളള വിവാഹമാണ്. ആദ്യഗര്‍ഭം അലസിപ്പോയി. പിന്നീട് ഒരു വര്‍ഷമായിട്ടും ഗര്‍ഭലക്ഷണങ്ങളില്ല. ഒടുവിലാണ് വിവാഹശേഷം മണ്ണാറശ്ശാലയില്‍ പോയി തൊഴാമെന്ന നേര്‍ച്ച വിസ്മരിച്ച വിവരം ഓര്‍ക്കുന്നത്. 2015~ലെ നാഗരാജാവിന്‍റെ പിറന്നാള്‍ ദിനത്തില്‍ മണ്ണാറശാലയില്‍ ചെന്നു. വഴിപാടുകള്‍ കഴിച്ചു. ഉരുളി കമിഴ്ത്തല്‍ നേര്‍ച്ച നടത്താനാവ ില്ല. വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമേ ആകുന്നുളളു. ആയതിനാല്‍ കുട്ടിയുണ്ടായാല്‍ തുലാഭാരം നടത്താമെന്ന് നേര്‍ന്നു.

 

 

അമ്മ നിലവറയ്ക്ക് സമീപമുളള മുറിയിലിരുന്ന് ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു. അടുത്തുപോകുവാനോ പതിവുപോലെ വിഷമങ്ങള്‍ പറഞ്ഞ് പരിഹാരം ആരായാനോ സാധ്യമല്ല. തിരക്കേറിയ, പ്രത്യേകപൂജകളുളള ദിവസമായതിനാല്‍ ദൂരെനിന്ന് കണ്ടുതൊഴാം. അങ്ങനെ ദന്പതികളും അവരുടെ കുടുംബവും കണ്ണടച്ച് തൊഴുതുനിന്നു. ദന്പതികളില്‍ ഭാര്യ കണ്‍തുറന്നപ്പോള്‍ ദര്‍ശിച്ചത് അമ്മയുടെ കടാക്ഷമാണ്. സൂക്ഷ്മമായ നോട്ടം ഏതാനും ക്ഷണനേരത്തേക്ക് അവളില്‍ തങ്ങി. അപ്പോള്‍ അടുത്തുനിന്ന ഭക്ത പറഞ്ഞു നിങ്ങള്‍ പ്രാര്‍ത്ഥിച്ച കാര്യം അടുത്ത വര്‍ഷം ഈ സമയത്തിനകം സഫലമാകും. അമ്മയുടെ കടാക്ഷം ലഭിച്ചാല്‍ അതാണ് ഫലം. തിരികെ നാഗരാജ ക്ഷേത്രത്തിനുമുന്നിലെത്തുന്പോള്‍ ഒരു പെണ്‍കുഞ്ഞിന് തുലാഭാരം നടത്തുന്നു. അതൊരു ന ിമിത്തമായിരുന്നു. ആയില്യം എഴുന്നളളത്തും തൊഴുതാണ് അവര്‍ മടങ്ങിയത്.

 

അടുത്ത വര്‍ഷം നാഗരാജാവിന്‍റെ ജന്മദിനമാകുന്പോഴേക്കും ആ ദന്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നിട്ട് മൂന്നുമാസം കഴിഞ്ഞിരുന്നു. കുഞ്ഞുമായി ആറുമാസത്തിന് ശേഷം
ക്ഷേത്രത്തിലെത്തി അവള്‍ക്ക് തുലാഭാരം കഴിപ്പിക്കുകയും ചെയ്തു. ഉദരത്തില്‍ ഉരുവം കൊണ്ടതുമുതല്‍ അവളുടെ സംരക്ഷണം മണ്ണാറശ്ശാല അമ്മയെയും ഗുരുവായൂരപ്പനെയും ഏല്‍പ്പിച്ച ുവെന്നാണ് ആ അമ്മ പറഞ്ഞത്. ഇത് അനുഭവസ്ഥരുടെ സാക്ഷ്യമാണ്. ഈ ക്ഷേത്രസന്നിധിയിലെത്തുന്പോള്‍ ഇത്തരം സാക്ഷ്യങ്ങള്‍ നിരവധിയാണ്. ആ അന്തരീക്ഷം നമ്മളെയും വിശ്വാസത്ത ിന്‍റെ മറ്റൊരു ലോകത്തെത്തിക്കും. സകല ചരാചരങ്ങളിലും ദൈവത്തെ കാണുന്ന, ഈശ്വരന്‍ തൂണിലും തുരുന്പിലും എന്നിലും നിന്നിലും പൂവിലും പുഴുവിലും പുല്‍ക്കൊടിത്തുന്പിലുമുണ്ടെന്ന ദിവ്യദര്‍ശനത്തിന്‍റെ പിന്‍ഗാമികളാണ് നാം ഭാരതീയര്‍. ഇവിടെ വിശ്വാസമാണ് പ്രധാനം. ദേശകാലവ്യത്യാസമില്ലാതെ ഇവിടെയെത്തുന്ന ഭക്തലക്ഷങ്ങള്‍ ഈ വിശ്വാസത്തെ ശരിവയ്ക്കുന്നു.

 

പ്രധാന വഴിപാടുകള്‍