മന്ത്രം മനസ്സില്‍ ഉരുവിടുന്നതാണ് ഉത്തമം

By SUBHALEKSHMI B R.23 Mar, 2018

imran-azhar

കാലം മാറുന്പോള്‍ ആളുകളുടെ ചിന്തയും മാറും. ചിലരുടെ ചിന്തകള്‍ വികലമാകും. പ്രായമായവരെ അധിക്ഷേപിക്കുന്നതും മറ്റും അത്തരം വികലചിന്തയുടെ ഭാഗമാണ്. ഇതിപ്പോള്‍ എന്തിനു പറയുന്നുവെന്നാണോ? കാര്യമുണ്ട്. കുറച്ചുനാളായി ചിലര്‍ക്ക് ഒരു സംശയം. വയസ്സായ പൂജാരിമാര്‍ മന്ത്രം ചൊല്ലുന്പോള്‍ ഉച്ചാരണശുദ്ധി പ്രശ്നമല്ലേയെന്ന്. ഉച്ചാരണം പിഴച്ചാല്‍ മന്ത്രം തെറ്റില്ലേ, അത് ദോഷമല്ലേയെന്ന്? എന്നാല്‍ കേട്ടോളു. മന്ത്രജപം വാചികം, ഉപാംശു, മാനസികം എന്നിങ്ങനെ മൂന്നുവിധത്തിലുണ്ട്. വാചികമായ ജപം സ്തോത്രപാഠങ്ങളാണ്. ബീജമ ന്ത്രങ്ങള്‍ മാനസികമായോ , ഉപാംശുവായോ ചെയ്യാം. മനസ്സില്‍ ഉരുവിടുന്നതാണ് മാനസികം. ശബ്ദമില്ലാതെ ചുണ്ട് മാത്രം ചലിപ്പിച്ചുകൊണ്ട
ുളള ജപരീതിയാണ് ഉപാംശു. ഇതില്‍ ഏറ്റവും ശ്രേഷ്ഠം മന്ത്രങ്ങള്‍ മനസ്സില്‍ ഉരുവിടുന്നതാണ്. മിക്ക പൂജാരിമാരും ഉപാംശുവായോ മാനസ ികമായോ ആണ് മന്ത്രം ജപിക്കുക. ഇതില്‍ തെറ്റുപറ്റുന്ന പ്രശ്നമില്ല. കാരണം, അവര്‍ വര്‍ഷങ്ങളായി ജപിച്ചുവരുന്നതാണ്. ഏത് ഉറക്കത്ത ില്‍ ജപിച്ചാലും മന്ത്രം കൃത്യമായിരിക്കും.

OTHER SECTIONS