ആഗ്രഹ സാഫല്യത്തിന് നാരങ്ങാ വിളക്ക്

By sruthy .19 Jun, 2017

imran-azhar

 


വിവാഹ തടസ്‌സം നീങ്ങുന്നതിനും ആഗ്രഹ സാഫല്യത്തിനും നാരങ്ങാ വിളക്ക് സമര്‍പ്പിക്കാവുന്നതാണ്. ചെറിയ നാരങ്ങയാണ് നാരങ്ങാ വിളക്കിനായി ഒരുക്കേണ്ടത്. ദേവീക്ഷേത്രങ്ങളിലാണ് പ്രധാനമായും നാരങ്ങാവിളക്ക് സമര്‍പ്പിക്കുന്നത്.

 

ഒറ്റസംഖ്യയായി വേണം നാരങ്ങവിളക്കെടുക്കാന്‍. അഞ്ച്, ഏഴ് , ഒന്‍പത് എന്നിങ്ങനെയാണ് കണക്ക്. നാരങ്ങ തിരശ്ചീനമായി വേണം മുറിയ്ക്കാന്‍. നാരങ്ങയുടെ നീര് പിഴിഞ്ഞ് കളഞ്ഞ് അകം ശൂന്യമാക്കിയ ശേഷം മറുവശം വിളക്കു രൂപത്തിലാക്കണം. ഇതില്‍ എണ്ണയോ നെയ്യോ ഒഴിച്ച് കത്തിക്കാവുന്നതാണ്.

OTHER SECTIONS