ഇന്ന് നരസിംഹ ജയന്തി; പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പ്

By subbammal.28 Apr, 2018

imran-azhar

ഇന്ന് നരസിംഹജയന്തിയാണ്. ഭഗവാന്‍ മഹാവിഷ്ണു നരസിംഹാവതാരമെടുത്തത് ഈ ദിവസമാണ്. വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിനത്തില്‍. ഉഗ്രമൂര്‍ത്തിയാണെങ്കിലും ഭഗവാന്‍ ക്ഷിപ്രപ്രസാദിയാണ്. ഇന്ന് നരസിംഹക്ഷേത്രദര്‍ശനം നടത്തി ഭജിക്കുന്നത് ഇരട്ടിഫലം നല്‍കും. ഭക്തപ്രഹ്ളാദനെ രക്ഷിക്കാനായി അവതാരമെടുത്ത നരസിംഹമൂര്‍ത്തിയെ ഭജിച്ചാല്‍ ശത്രുനാശവും വിഘ്നവിനാശവും സിദ്ധിക്കും. തുളസിമാല സമര്‍പ്പണം, നെയ്വിളക്ക്, തുടങ്ങിയവയാണ് പ്രധാനവഴിപാടുകള്‍. ചുവന്ന ചെത്തിയാണ് ഇഷ്ടപുഷ്പം. നരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠയുളള ക്ഷേത്രങ്ങളില്‍ നെയ്വിളക്ക് തെളിച്ചാല്‍ അഭീഷ്ടസിദ്ധിയാണ് ഫലം. ചോതിനക്ഷത്ര ദിനത്തില്‍ ഭഗവാനെ തൊഴുതു പ്രാര്‍ഥിച്ചാല്‍ ആപത്തുകള്‍ അകലും. മാത്രമല്ല കടബാധ്യതയും , തൊഴില്‍ തടസ്സങ്ങളും അകലാനും ചോതി ദിനത്തിലെ വഴിപാട് നല്ലതാണ്.

 

 

"നരസിംഹമൂര്‍ത്തി മന്ത്രം
ഉഗ്രവീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം"
മൃത്യു മൃത്യും നമാമ്യഹം എന്ന മന്ത്രം ജപിക്കുന്നത് ഭയം, ശത്രുഭയം, ദുരിതം എന്നിവ അകറ്റും.

OTHER SECTIONS