ശ്രീ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാരായണീയ പാരായണത്തിന് തുടക്കമായി

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ വിവിധ നാരായണീയ സമിതികള്‍ നടത്തുന്ന ശ്രീമദ് നാരായണീയ പാരായണം മുന്‍ മിസോറാം ഗവര്‍ണറും ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് അംഗവും ആയ കുമ്മനം രാജശേഖരന്‍ നാരായണീയത്തിന്റെ ഒരു പതിപ്പ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ നാരായണ സ്വാമിയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

author-image
parvathyanoop
New Update
ശ്രീ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാരായണീയ പാരായണത്തിന് തുടക്കമായി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ശ്രീ വൈകുണ്ഡം കല്യാണ മണ്ഡപത്തില്‍ വെച്ച് ഡിസംബര്‍ 13 മുതല്‍ ഡിസംബര്‍ 23 വരെ നടക്കുന്ന 38 മത് അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തിന്റെ ഭാഗമായി 40 ദിവസം നീണ്ട് നില്‍ക്കുന്ന ശ്രീമദ് നാരായണീയ പാരായണത്തിന് തുടക്കമായി.

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ വിവിധ നാരായണീയ സമിതികള്‍ നടത്തുന്ന ശ്രീമദ് നാരായണീയ പാരായണം മുന്‍ മിസോറാം ഗവര്‍ണറും ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് അംഗവും ആയ കുമ്മനം രാജശേഖരന്‍ നാരായണീയത്തിന്റെ ഒരു പതിപ്പ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ നാരായണ സ്വാമിയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് അമ്പലത്തില്‍ പ്രവേശിച്ച് വലംവെച്ച് കന്നിമൂലയില്‍ (തെക്കേ നടയ്ക്കും പടിഞ്ഞാറേ നടയ്ക്കും ഇടയ്ക്ക്) ഉള്ള മണ്ഡപത്തില്‍ പുഷ്പാഞ്ജലി സ്വാമിയാര്‍ വന്ന് അനുഗ്രഹം നല്‍കിയതോടെയാണ് നാരായണീയ പാരായണം ആരംഭിച്ചത്.ദിവസവും രാവിലെ ആറുമണിതൊട്ട് ഉച്ചയ്ക്ക് ഒരു മണിയാണ് തുടര്‍ച്ചയായി 40 ദിവസവും നാരായണീയ പാരായണം നടക്കുന്നത്

sree padmanabhaswami temple narayaneeya paeayanam