നവഗ്രഹങ്ങളും, പ്രാധാന്യവും...

ഭാരതീയ സങ്കൽപമനുസരിച്ച് കശ്യപ പ്രജാപതിക്ക് അദിതിയിൽ ജനിച്ച പന്ത്രണ്ട് ആദിത്യന്മാരിൽ ഒരാളാണ് സൂര്യൻ അഥവാ സവിതാവ്.ചിങ്ങം രാശിയുടെഅധിപനായ സൂര്യന് മേടം ഉച്ചരാശിയും തുലാം നീച രാശിയുമാണ്.തേൻ നിറമുള്ള കണ്ണുകൾ, ചതുഷ്കോണ ശരീരം, പിത്തപ്രകൃതി, കുറച്ച് തലമുടി എന്നിങ്ങനെയാണ് രൂപം.സൂര്യൻ നിൽക്കുന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും അധോമുഖ രാശികൾ എന്നും വിട്ടുപോന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും ഊർദ്ധ്വമുഖരാശികൾ എന്നും പ്രവേശിക്കാൻ പോകുന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും തിര്യങ്മുഖരാശികൾ എന്നും പറയുന്നു.

author-image
online desk
New Update
നവഗ്രഹങ്ങളും, പ്രാധാന്യവും...

ഭാരതീയ ജ്യോതിഷത്തിൽ വിവരിക്കുന്ന നവഗ്രഹങ്ങൾ ആദിത്യൻ,ചന്ദ്രൻ,കുജൻ, ബുധൻ, വ്യാഴം, ശുക്രൻ,ശനി, രാഹു, കേതു എന്നിവയാണ്.

സൂര്യൻ

ഭാരതീയ സങ്കൽപമനുസരിച്ച് കശ്യപ പ്രജാപതിക്ക് അദിതിയിൽ ജനിച്ച പന്ത്രണ്ട് ആദിത്യന്മാരിൽ ഒരാളാണ് സൂര്യൻ അഥവാ സവിതാവ്.ചിങ്ങം രാശിയുടെഅധിപനായ സൂര്യന് മേടം ഉച്ചരാശിയും തുലാം നീച രാശിയുമാണ്.തേൻ നിറമുള്ള കണ്ണുകൾ, ചതുഷ്കോണ ശരീരം, പിത്തപ്രകൃതി, കുറച്ച് തലമുടി എന്നിങ്ങനെയാണ് രൂപം.സൂര്യൻ നിൽക്കുന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും അധോമുഖ രാശികൾ എന്നും വിട്ടുപോന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും ഊർദ്ധ്വമുഖരാശികൾ എന്നും പ്രവേശിക്കാൻ പോകുന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും തിര്യങ്മുഖരാശികൾ എന്നും പറയുന്നു.

ചന്ദ്രൻ

പന്ത്രണ്ടു രാശികളെ ശരീരമായി സങ്കല്പിക്കുന്ന കാലപുരുഷന്റെ മനസാണ് ചന്ദ്രൻ.ആകാശത്തിൽ ഒരു ദിവസം ചന്ദ്രൻ സഞ്ചരിക്കുന്ന ഭാഗത്തെ നക്ഷത്രം എന്നു പറയുന്നു. ഭാരതീയ പുരാണമനുസരിച്ച് ദക്ഷപ്രജാപതിയുടെ പുത്രിമാരാണ് ഇരുപത്തേഴു നക്ഷത്രങ്ങൾ. കാലത്തെ നടത്തുന്നത് ഇവരാണ് എന്നാണ് സങ്കൽപം. ഇവരിൽ പൂർണ്ണമായ ആധിപത്യം ചന്ദ്രനുണ്ട്.

കുജൻ

ചൊവ്വ എന്നും അറിയപ്പെടുന്നു. രണ്ടാമത്തെ ഏറ്റവും ചെറിയ ഗ്രഹം.

ബുധൻ

സൗരയൂഥത്തിലെ ഏറ്റവും ചെറിയതും സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്ന ഗ്രഹവുമാണു ബുധന് (Mercury). റോമൻ വാണിജ്യ-വാഗ്ദേവനായ മെർക്കുറിയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്. 88 ദിവസം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന ബുധന് അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയാൻ 58 ദിവസം വേണം. ബുധന്റെ ദൃശ്യ കാന്തി മാനം -2.0 മുതൽ +5.5 വരെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ബുധന് സ്വന്തമായി ഉപഗ്രഹങ്ങളോ അന്തരീക്ഷമോഇല്ല. സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്നതിനാൽ ബുധനെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കാൻ വിഷമമാണ്. സൂര്യൻ ഉദിക്കുന്നതിന് തൊട്ട്മുൻപോ അസ്തമിച്ചതിനു തൊട്ട്ശേഷമോ ആണ് ബുധനെ നിരീക്ഷിക്കാൻ അനുയോജ്യം.

വ്യാഴം

സൗരയൂഥത്തിലെ ഏറ്റവും വലിയതും ഭാരമേറിയതും ആയ ഗ്രഹമാണ് വ്യാഴം. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ അഞ്ചാമത്തെ ഗ്രഹം. ഭൂമിയുടെ 318 ഇരട്ടിയാണു വ്യാഴത്തിന്റെ ഭാരം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെ ഭാരം കൂട്ടിയാലും വ്യാഴത്തിന്റെ പകുതിയേ വരൂ. ഗ്രീക്ക്‌ പുരാണങ്ങളിലെ ദേവന്മാരുടെ രാജാവായ ജൂപ്പിറ്ററിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിനു കൊടുത്തിരിക്കുന്നത്. സൂര്യനും, ചന്ദ്രനും, ശുക്രനും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയുള്ള ജ്യോതിർ ഗോളവും ഇതാണ്.

ശുക്രൻ

സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെരണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. വലിപ്പം കൊണ്ട് ആറാമത്തെ സ്ഥാനം. ഭൂമിയിൽനിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനുംകഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർ ഗോളവും ഇതുതന്നെ. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്.

ശനി

സൗരയൂഥത്തിലെരണ്ടാമത്തെ വലിയ ഗ്രഹമാണ് ശനി. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ ആറാമത്തെ ഗ്രഹം. ഗ്രീക്ക് ദേവനായ സാറ്റേണിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിനു കൊടുത്തിരിക്കുന്നത്. ശനിയുടെ ചുറ്റുമുള്ള വളയങ്ങൾ അതിന്റെ മാത്രം സവിശേഷതയാണ്. ശനിക്കു കുറഞ്ഞത് 56 ഉപഗ്രഹങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രമുഖമായത് ടൈറ്റൺ എന്ന ഉപഗ്രഹം ആണ്.

രാഹുവും കേതുവും

ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ രാശി ചക്രത്തിലൂടെ സൂര്യനും ചന്ദ്രനും മറ്റ് ഗ്രഹങ്ങളും ഭൂമിയെ വലം വയ്ക്കുന്നതായി നമുക്ക് തോന്നുന്നു. ചന്ദ്രൻ രാശിചക്രത്തിലൂടെയാണ് ഭൂമിയെ വലം വയ്ക്കുന്നതെങ്കിലും സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെയല്ല (Plane) ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്. ഇതു കാരണം രണ്ട് ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് രാഹുവും കേതുവും എന്ന് വിളിക്കുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലെത്തി ഗ്രഹണംസംഭവിക്കുന്നത് അവ രാഹു കേതുക്കളിൽ ആയിരിക്കുമ്പോഴാണ്.

navagraha