പൂജാമുറിയില്‍ ഈ ചിത്രങ്ങള്‍ ഒരിക്കലും ഒഴിവാക്കരുത്

അതിനോട് ചേര്‍ന്നു തന്നെ പാര്‍വ്വതി ദേവിയുടെ ഒരു ചിത്രം കൂടി വയ്ക്കുന്നതും ഉത്തമമാണ്

author-image
parvathyanoop
New Update
പൂജാമുറിയില്‍ ഈ ചിത്രങ്ങള്‍ ഒരിക്കലും ഒഴിവാക്കരുത്

പൂജാമുറിയില്‍ നമ്മുടെ മനസിന് ഏറ്റവും ഇഷ്ടപ്പെട്ട ഏത് മൂര്‍ത്തിയുടെയും പടങ്ങള്‍ വയ്ക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ ഒരു മൂര്‍ത്തിയെ മാത്രം ഒരു കാരണവശാലും വിട്ടു പോകരുത്. സാക്ഷാല്‍ ഗണപതി ഭഗവാനെ എന്ത് സംഭവിച്ചാലും പൂജാമുറിയില്‍ ഗണപതി ഭഗവാന്റെ ഒരു ചിത്രമെങ്കിലും വയ്ക്കണം. അതിനോട് ചേര്‍ന്നു തന്നെ പാര്‍വ്വതി ദേവിയുടെ ഒരു ചിത്രം കൂടി വയ്ക്കുന്നതും ഉത്തമമാണ്.

പാര്‍വതി ദേവിയുടെ ഏത് രൂപത്തിലുള്ള, എത് ഭാവത്തിലുള്ള ചിത്രമായാലും കുഴപ്പമില്ല. ദേവിയുടെ ഒരു ചിത്രം കൂടി ഉള്‍പ്പെടുത്തണം. തടസങ്ങള്‍ മാറ്റി തരുന്നതിന് വേണ്ടിയാണ് ഗണപതി ഭഗവാന്റെ ചിത്രം വയ്ക്കുന്നത്. അന്നപാനാദികള്‍ മുട്ടാതിരിക്കുന്നതിനും ഐശ്വര്യ സമ്പത്തിനും വേണ്ടിയാണ് സാക്ഷാല്‍ അന്നപൂര്‍ണ്ണേശ്വരിയായ പാര്‍വതി ദേവിയുടെ ചിത്രം.

സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കില്‍ വെളുത്ത ഗണപതി വിഗ്രഹം വേണം വീട്ടില്‍ വക്കേണ്ടത്. വ്യക്തിപരമായ ഉയര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ കുങ്കുമ വര്‍ണ്ണത്തിലുളള ഗണപതി വിഗ്രഹം ആണ് വേണ്ടത്.വീട്ടിലേക്ക് ഐശ്വര്യവും സമൃദ്ധിയും കൊണ്ട് വരാന്‍ ഗണപതിയുടെ ഇരിക്കുന്ന രൂപത്തിലുള്ള വിഗ്രഹം വെയ്ക്കുക. ഗണേശ വിഗ്രഹമാണ് ജോലി സ്ഥലത്ത് ഏറെ നല്ലത്.

വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയില്‍ വിഗ്രഹം വെയ്ക്കുന്നത് വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകാന്‍ വേണ്ടിയാണ്. സ്വീകരണമുറിയിലെ അലമാരകളില്‍ വയ്ക്കുന്ന വിഗ്രഹം ഒരിഞ്ച് അകത്തി വെയ്ക്കാന്‍ ശ്രദ്ധിക്കണം.

ഇഷ്ട ദേവതകളുടെ ചിത്രം വച്ച് ആരാധിക്കുന്ന പൂജാമുറിയില്‍ എന്നും രണ്ടുനേരവും - രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തണം.നെയ്, എള്ളെണ്ണ ഒഴിച്ച് വേണം വിളക്ക് കൊളുത്താന്‍. ചന്ദനത്തിരിയും കൊളുത്തിവച്ച് യഥാശക്തി ദിവസവും പ്രാര്‍ത്ഥിക്കണം. രാവിലെയും വൈകുന്നേരവും പൂജാമുറിയില്‍ വിളക്ക് കത്തിക്കുന്നത് വീടിന് സര്‍വ്വവിധ ഐശ്വര്യങ്ങളും നല്‍കും. നിലവിളിക്കോ, ലക്ഷ്മി വിളക്കോ എന്ത് വേണമെങ്കിലും കത്തിക്കാം.

ചില പഴയ തറവാടുകളില്‍ കെടാവിളക്ക് സൂക്ഷിച്ച് പരിപാലിച്ച് വരുന്നുണ്ട്. അപ്രകാരമുണ്ടെങ്കില്‍ അത് തുടരുന്നതില്‍ ഒരു തെറ്റുമില്ല. പൂജാമുറിയില്‍ ഒരു ഗണപതി വിഗ്രഹം മാത്രം വയ്ക്കുക.വിഘ്‌നേശ്വരനെ വഴങ്ങി കൊണ്ട് ആരംഭിക്കുന്ന ഏതൊരു കാര്യവും തടസമില്ലാതെ നടക്കും ഏന്നതാണ് വിശ്വാസം.

Home vigneswaran