കുളിക്കാതെ നിലവിളക്ക് കൊളുത്താമോ.......?

By sruthy .22 May, 2017

imran-azhar

 


നിലവിളക്ക് കൊളുത്തല്‍ എല്ലാ ഹിന്ദു ഭവനങ്ങളിലും മുടങ്ങാതെ നടത്തുന്നതാണ് പതിവ്. മുന്‍പൊക്കെ രാവിലെയും വൈകിട്ടും മുടങ്ങാതെ നടത്തിക്കൊണ്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ സൗകര്യത്തിനുനുസരിച്ച് ഏതെങ്കിലും ഒരു നേരമായി ചുരുങ്ങി. സുമംഗലികളായ സ്ത്രീകള്‍ രാവിലെയും വൈകിട്ടും വീട്ടിലെ പൂജാമുറിയില്‍ നല്ലെണ്ണ വിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിക്കണമെന്നാണ് പ്രമാണം. അങ്ങനെട്ടെയ്താല്‍ വീട്ടില്‍ മഹാലക്ഷ്മി കടാക്ഷം ലഭിക്കും.

 

ദൈവസന്നിധിയില്‍ ശുദ്ധമായി പോകേണ്ടതിനാല്‍ കുളിക്കാതെ പ്രവേശിക്കരുതെന്നാണ് ആചാരം. സുമംഗലികളായ സ്ത്രീകള്‍ സൂര്യോദയത്തിന് മുന്‍പ് കുളിച്ച് പൂജാമുറിയില്‍ വിളക്ക് തെളിയിക്കണം. കുളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റ് അശുദ്ധിള്ള് ഒന്നുമില്ലെങ്കില്‍ പല്ല് തേച്ച് മുഖം കഴുകി അല്‍പ്പം മഞ്ഞള്‍ ജലം നെറുകയില്‍ തെളിച്ച് നെറ്റിയില്‍ തിലകമിട്ട് പൂജാമുറിയില്‍ വിളക്ക് തെളിയിക്കാം.

OTHER SECTIONS