ആരും അത്ഭുതപ്പെടും ഈ കൃഷ്ണന്റെ വിശേഷങ്ങളറിഞ്ഞാല്‍

റെക്കോര്‍ഡിന്റെ തിളക്കത്തിലാണ് പനയനൂര്‍ കാവിലെ കൃഷ്ണശിലാ ധ്വജം.

author-image
parvathyanoop
New Update
ആരും അത്ഭുതപ്പെടും ഈ കൃഷ്ണന്റെ വിശേഷങ്ങളറിഞ്ഞാല്‍

വിശ്വ പ്രസിദ്ധ ക്ഷേത്രമാണ് ശ്രീ പനയനൂര്‍ കാവ് ദേവി ക്ഷേത്രം.തലവടി പനയനൂര്‍ കാവ് ദേവി ക്ഷേത്രത്തിലാണ് ഇപ്പോള്‍ ഒരു പുതിയ വിശേഷം എത്തിയിരിക്കുന്നത്. കണ്ടാല്‍ ആര്‍ക്കും ഒരത്ഭുത് തോന്നിക്കും വിധത്തിലാണ് ഇതിന്റെ രൂപ കല്‍പന.റെക്കോര്‍ഡിന്റെ തിളക്കത്തിലാണ് പനയനൂര്‍ കാവിലെ കൃഷ്ണശിലാ ധ്വജം.

തലവടി പനയനൂര്‍ കാവ് ദേവി ക്ഷേത്രത്തിലാണ് 44 അടി ഉയരമുള്ള കൃഷ്ണശിലാ ധ്വജം പ്രതിഷ്ഠിച്ചിരിക്കുന്നത്. ആറ് ടണ്ണാണ് കൊടിമരത്തിന്റെ ആധാരശിലയുടെ ഭാരം.നിറയെ കൊത്തുപണികള്‍ ഉള്ള കൊടിമരത്തിന്റെ ഏറ്റവും താഴെ ചതുരാകൃതിയിലും അതിന് മുകളില്‍ എട്ടു കോണുകളും അതിന് മുകളില്‍ 16 കോണുകളും ഏറ്റവും മുകളില്‍ വൃത്താകൃതിയിലുമാണ് നിര്‍മാണം.

തിരുവന്‍വണ്ടൂര്‍ തുളസി തീര്‍ഥത്തില്‍ ബാലു ശില്‍പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 88 ദിവസം കൊണ്ട് 792 ആളുകളുടെ ശ്രമഫലമായിട്ടാണ് നിര്‍മാണം പൂര്‍ത്തികരിച്ചിരിക്കുന്നത്.തലവടി ഗ്രാമത്തിലെ പതിനെട്ടില്‍ സുരേഷ് ആചാരി കൊടി കൈപ്പണിയും കൊടിമരത്തിന്റെ മുകളില്‍ ഉള്ള വേതാളം ഉള്‍പ്പെടെ വെള്ളി, ചെമ്പ് കൊണ്ട് പൊതിയല്‍ ആനപ്രമ്പാല്‍ തെക്കേടത്ത് വീട്ടില്‍ ഹരി ശിവന്‍ ആചാരിയും ഉള്‍പ്പെടെ നിര്‍മാണത്തില്‍ നിറഞ്ഞു നിന്നു. നിലവില്‍ ഏറ്റവും ഉയരം കൂടിയതാണ് ഈ കൃഷ്ണശിലാ ധ്വജം.

യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം ഏഷ്യ ജൂറി ഡോ. ജോണ്‍സണ്‍ വി ഇടിക്കുളയുടെ ശുപാര്‍ശയാണ് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം സിഇഒ ഗിന്നസ് സൗദീപ് ചാറ്റര്‍ജി, അന്തര്‍ദ്ദേശിയ ജൂറി ഡോ. ഗിന്നസ് സുനില്‍ ജോസഫ് എന്നിവര്‍ അംഗീകരിച്ചത്.ക്ഷേത്രത്തിലെ കൃഷ്ണശിലാ ധ്വജം യുആര്‍എഫ് ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചതിന്റെ വിളംബരം ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ഇന്ന് നിര്‍വഹിക്കും.

സര്‍ട്ടിഫിക്കറ്റും അംഗികാര മുദ്രയും ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ അധ്യക്ഷത വഹിക്കുന്നത്.നവരാത്രി മഹോത്സവത്തിനോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്കും ഇവിടെ തുടക്കമായി.കൃഷ്ണശിലാ ധ്വജത്തിന് യു.ആര്‍.എഫ് റെക്കോര്‍ഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യ ദേവി ക്ഷേത്രമാണ് തിരുപനയനൂര്‍കാവ്.

panoorkkavu temple