ഗുരുവായൂരപ്പന് എണ്ണയഭിഷേകം, വാകച്ചാര്‍ത്ത്

By subbammal.07 Apr, 2018

imran-azhar

കഴിഞ്ഞദിവസത്തെ അലങ്കാരങ്ങള്‍ മാറ്റിയ ശേഷം ഭഗവത് വിഗ്രഹത്തില്‍ എളെളണ്ണ കൊണ്ട് അഭിഷേകം നടത്തുന്നു.ഈ എണ്ണ ഭക്തര്‍ക്ക് ഔഷധമായി നല്‍കുന്നു. ഗുരുവായൂരപ്പന് ആടിയ എണ്ണ വാതരോഗം ശമിപ്പിക്കുന്നുവെന്നാണ് വിശ്വാസം. തുടര്‍ന്ന് എണ്ണ മുഴുവന്‍ തുടച്ച
ുമാറ്റിയ ശേഷം നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് പ്രശസ്തമായ വാകച്ചാര്‍ത്ത്. വാകച്ചാര്‍ത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. പിന്നീട് സുവര്‍ണ്ണകലശത്തില്‍ ജലാഭിഷേകം ഇതോടെ ഭഗവാന്‍റെ പളളിനീരാട്ട് കഴിഞ്ഞു. തുടര്‍ന്ന് ആദ്യത്തെ നിവേദ്യം. മലര്‍,
ശര്‍ക്കര, കദളിപ്പഴം എന്നിവയാണ് ആദ്യം നിവേദിക്കുന്നത്. തുടര്‍ന്ന് ഭഗവാന്‍റെ വിഗ്രഹാലങ്കാരം. നിവേദ്യവും വിഗ്രഹാലങ്കാരവും നടക്കുന്പോള്‍ നട അടച്ചിരിക്കും.