നവരാത്രി രണ്ടാം ദിവസത്തില്‍ ബ്രഹ്മചാരിണി ദേവിയെ ഇങ്ങനെ പ്രാര്‍ത്ഥിക്കുക

By parvathyanoop.29 09 2022

imran-azhar

 


I
നവരാത്രിയുടെ രണ്ടാം ദിവസം നവ ദുര്‍ഗയുടെ രണ്ടാമത്തെ രൂപമായ ബ്രഹ്മചാരിണി ദേവിയെയാണ് നാം ആരാധിക്കേണ്ടത്. പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഠിനമായ തപസ്സ് ചെയ്ത പാര്‍വതിയുടെ അവിവാഹിത രൂപമാണ് ബ്രഹ്മചാരിണി ദേവി. കഠിനമായ തപസ്സ് കാരണമാണ് ബ്രഹ്മചാരിണി എന്ന പേര് ദേവിക്ക് ലഭിച്ചത്. ദേവിയുടെ പര്യായം എന്നത് സ്നേഹവും വിശ്വസ്തതയും തന്നെയാണ്.

 

ഉമ, അപര്‍ണ, തപചാരിണി എന്ന പേരിലും ദേവി അറിയപ്പെടുന്നുണ്ട്.വിഗ്രഹത്തില്‍ പാല്, തൈര്, വെണ്ണ, തേന്‍, പഞ്ചസാര എന്നിവ ഒഴിച്ചുകൊണ്ടാണ് ബ്രഹ്മചാരിണി പൂജ ആരംഭിക്കുന്നത്. അതിനുശേഷം അവള്‍ക്ക് പുഷ്പങ്ങള്‍, അക്ഷതം, ചന്ദനം, പഞ്ചസാര, പഞ്ചാമൃതം എന്നിവ അടങ്ങിയ നിവേദ്യം അര്‍പ്പിക്കാവുന്നതാണ്. ഇത് കൂടാതെ ദേവിയുടെ പ്രിയപ്പെട്ട പുഷ്പമായ മുല്ല, അടക്ക, വെറ്റില, ഗ്രാമ്പൂ എന്നിവയും നിവേദിക്കേണ്ടതാണ്.

 

ദേവി വെളുത്ത വസ്ത്രത്തിലാണ് കാണപ്പെടുന്നത്, ദേവിയുടെ വലതുകയ്യില്‍ ഒരു തപ മാലയും ഇടതുവശത്ത് കമണ്ഡലവും ആയിരിക്കും. നഗ്‌നപാദയായാണ് ദേവി കാണപ്പെടുന്നത്. നവരാത്രി ദിനത്തില്‍ ബ്രഹ്മചാരിണി ദേവിയുടെ പൂജാ വിധി, മന്ത്രം, ശുഭ മുഹൂര്‍ത്തം, പ്രാധാന്യം എന്നിവയെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

 


ദേവി ബ്രഹ്മചാരിണി പ്രതിനിധാനം ചെയ്യുന്നത് സ്നേഹം, വിശ്വസ്തത, ജ്ഞാനം, അറിവ് എന്നിവയെയാണ്. അതിനാല്‍, ദേവിയെ അങ്ങേയറ്റം ഭക്തിയോടെ ആരാധിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ ശാന്തതയും സന്തോഷവും ലഭിക്കുന്നു. ബ്രഹ്മചാരിണി ദേവി ഭക്തന് ജ്ഞാനവും അറിവും നല്‍കുന്നു. ചെമ്പരത്തി, താമര എന്നിവയും പൂജ സമയത്ത് ദേവിക്ക് നിവേദിക്കാവുന്നതാണ്.

 

മാ ബ്രഹ്മചാരിണി മന്ത്ര
ഓം ദേവീ ബ്രഹ്മചാരിണൈ്യ നമ:

 

ഐതിഹ്യം

 

ഭഗവാന്‍ ശിവശങ്കരനെ ഭര്‍ത്താവായി ലഭിക്കാന്‍ ദേവി 5000 വര്‍ഷം തപസ്സു ചെയ്തു. അതില്‍ ആദ്യ 1000 വര്‍ഷം ഫലമൂലാധികള്‍ മാത്രം ഭക്ഷിച്ചു തപസ്സ് അനുഷ്ടിച്ചു. പിന്നീട് വില്ല്വഫലത്തിന്റെ (കൂവള) ഇല മാത്രമായി ഭക്ഷണം. പിന്നീട് അതും കഴിക്കുന്നതും ഉപേക്ഷിച്ചു. ഇല പോലും കഴിക്കുന്നത് അവസാനിപ്പിച്ചതിനാല്‍ അപര്‍ണ്ണ എന്ന പേരില്‍ ദേവി അറിയപ്പെടാന്‍ തുടങ്ങി. ഭക്ഷണം പോലും ഇല്ലാതെ തപസ്സ് തുടര്‍ന്നതിനാല്‍ ദേവിയുടെ ശരീരം ശോഷിച്ച് എല്ലും തോല്ലുമായി. ആ അവസ്ഥയില്‍ ദേവിയെ കണ്ട ദേവിയുടെ അമ്മ ഉ.. മ.. എന്ന് പറഞ്ഞു. ഇതിന്റെ അര്‍ത്ഥം ഔ... മതി... എന്നാണ്. ഇതിനു ശേഷം ഉമ എന്നത് ദേവിയുടെ മറ്റൊരു നാമമായി മാറി.

 

ഇത്തരത്തില്‍ കഠിന തപസ്സ് ചെയ്ത ദേവിയുടെ പുണ്യം വര്‍ദ്ധിച്ച് ആ തേജസ്സ് ലോകം മുഴുവന്‍ പ്രസരിക്കാന് തുടങ്ങി. ഇതു കണ്ടു സംപ്രീതനായ ബ്രഹ്മദേവന് അശരീരിയിലൂടെ ദേവിയുടെ ആഗ്രഹം വളരെ പെട്ടന്ന് നടക്കുമെന്നും തപസ്സ് നിര്‍ത്തി സ്വകൊട്ടാരത്തിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു.പ്രിയപ്പെട്ട ഭര്‍ത്താവിനെ കിട്ടാന്‍ 5000 വര്‍ഷത്തോളം തപസ്സ് അനുഷ്ടിച്ചത് ദേവിയുടെ അചഞ്ചലമായ മനസ്സ് ഒന്നു കൊണ്ടുമാത്രമാണ്. സ്വാധിഷ്ഠാന ചക്രത്തിന്റെ അടിസ്ഥാന ദേവതയായ ബ്രഹ്മചാരിണി അഗ്‌നി തത്വത്തെ കുറിക്കുന്ന ദേവതാ സ്വരൂപമാണ്.

 

ബ്രഹ്മചാരിണി പൂജാ മന്ത്രം


യാ ദേവി സര്‍വഭൂതേഷു മാ ബ്രഹ്മചാരിണി രൂപേണ സംസ്ഥിത
നമസ്തസ്യ നമസ്തസ്യ നമസ്തസ്യ നമോ നമ:
പത്മാഭ്യം അക്ഷമല കമാണ്ടലു ദധാനം ചെയ്തുകൊണ്ട്.
ദേവി പ്രസീദതു മേ ബ്രഹ്മചര്യാനുത്തതമ.
ഓം ദവി ബ്രഹ്മചാരിണൈ്യ നമ:

 

OTHER SECTIONS