ദര്‍ശനേ പുണ്യം സ്പര്‍ശനേ

By subbammal.28 Jun, 2017

imran-azhar

രുദ്രാക്ഷം ദര്‍ശിച്ചാല്‍ തന്നെ പുണ്യമാണ്. സ്പര്‍ശിച്ചാല്‍ കോടി പുണ്യം ലഭിക്കും. ധരിച്ചാലോ ശതകോടി പുണ്യവും. രുദ്രാക്ഷത്തേക്കാള്‍ ഉത്തമമായ സ്തോത്രമോ വ്രതമോ ഇല്ലെന്നാണ് പ്രമാണം. ഇതൊക്കെയാണെങ്കിലും എന്താണ് രുദ്രാക്ഷമെന്ന് എത്ര പേര്‍ക്കറിയാം. ശിവനയനങ്ങളില്‍ നിന്നാണ് രുദ്രാക്ഷവൃക്ഷങ്ങളുണ്ടായത്. പേരില്‍ തന്നെ അതുണ്ട്. രുദ്രന്‍~ശിവന്‍ അക്ഷ~ കണ്ണുനീര്‍ത്തുളളി. ഭഗവാന്‍ ശിവന്‍റെ കണ്ണനീര്‍ത്തുളളിയാണ് രുദ്രാക്ഷം. പണ്ട് ത്രിലോകങ്ങളെയും വിറപ്പിച്ച പരമദുഷ്ടന്മാരായ ത്രിപുരാസുരന്മാരെ സംഹരിക്കുന്നതിന് ആയിരം സംവത്സരക്കാലം ഭഗവാന്‍ ശിവന്‍ കണ്ണുചിമ്മാതെ കാത്തുനിന്നു. ഒടുവില്‍ അവരെ വധിക്കുകയും ചെയ്തു. ത്രിപുരാസുരന്മാരെ സംഹരിച്ചതിനു ശേഷം ഭഗവാന്‍ കണ്ണുചിമ്മുകയും തദവസരത്തില്‍ ഭഗവത്നേത്രങ്ങളില്‍ നിന്നും തെറിച്ചുവീണ കണ്ണുനീര്‍ത്തുളളികള്‍ രുദ്രാക്ഷവൃക്ഷങ്ങളായി മാറിയെന്നുമാണ് വിശ്വാസം.

 

ഭഗവാന്‍റെ സൂര്യ നേത്രത്തില്‍ നിന്ന് 12 തരം വൃക്ഷങ്ങളും ചാന്ദ്രനേത്രത്തില്‍ നിന്ന് 16 തരം വൃക്ഷങ്ങളും തൃക്കണ്ണില്‍ നിന്ന് പത്ത് തരം വൃക്ഷങ്ങളുമുണ്ടായെന്നാണ് പുരാണങ്ങളില്‍ പറയ ുന്നത്. അങ്ങനെ ആകെ 38 തരം രുദ്രാക്ഷവൃക്ഷങ്ങള്‍. രുദ്രാക്ഷഫലത്തിനുളളില്‍ ഒരു വിത്തുളളത് ഒരു മുഖ രുദ്രാക്ഷവും രണ്ട് വിത്തുണ്ടെങ്കില്‍ രണ്ടു മുഖം. വിത്തിന്‍റെ എണ്ണം കൂടുന്പോള്‍ മുഖങ്ങളുടെ എണ്ണവും കൂടും തത്ഫലമായി ശക്തിയും ഫലവും കൂടുമെന്നാണ് വിശ്വാസം.

OTHER SECTIONS