പരശുരാമനും കേരളവും തിരുവോണവും

By ബി.ആര്‍. ശുഭലക്ഷ്മി .04 Aug, 2017

imran-azhar

മാവേലിയുമായി മാത്രമല്ല പരശുരാമനുമായും ഓണത്തെ സംബന്ധിച്ച വിശ്വാസം ബന്ധപ്പെട്ടിരിക്കുന്നു.

 

ജമദഗ്നി മഹര്‍ഷിയുടെ പുത്രനായ പരശുരാമന്‍ ശ്രീമഹാവിഷ്ണുവിന്‍റെ ആറാമത്തെ അവതാരമാണ്. തന്‍റെ പിതാവിനെ വധിക്കപ്പെട്ടതോടെ ക്രുദ്ധനായ പരശുരാമന്‍ ക്ഷത്രിയവംശത്തെ ഒടുക്കാനായി യാത്ര തുടങ്ങി. (യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ അധികാരത്താല്‍ ദുഷിച്ച രാജാക്കന്മാരുടെ അധര്‍മ്മം പെരുകുകയാല്‍ അത്തരക്കാരെ നിഗ്രഹിച്ച് ഭൂമാതാവിന്‍റെ കദനഭാരം കുറയ്ക്കാനാണ്ഭഗവാന്‍ ആറാമത് അവതാരമെടുത്തത്).

 

 

അങ്ങനെ ദുഷിച്ച ക്ഷത്രിയ കുലങ്ങളെയെല്ലാം ഒടുക്കി ക്രോധം ശമിച്ച പരശുരാമന്‍ തപസ്സ് അനുഷ്ഠിക്കാന്‍ തീരുമാനിക്കുന്നു. അതിനുമുന്പ് പാപപര ിഹാരാര്‍ത്ഥം ബ്രാഹ്മണര്‍ക്ക് ഭൂമി ദാനം ചെയ്യാന്‍ തീരുമാനിക്കുന്നു.സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ അദ്ദേഹം സമുദ്രത്തിലേക്ക് തന്‍റെ ആയുധമായ മഴു വലിച്ചെറിയുകയും കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ ആ മഴു ചെന്നുവീണ ഭാഗത്തെ സമുദ്രം പിന്‍വലിഞ്ഞ് കരയായി മാറുകയും ചെയ്തു. ഇങ്ങനെ ലഭിച്ച ഭൂഭാഗം അദ്ദേഹം താന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ക്ഷണിച്ചുകൊണ്ട ുവന്ന ബ്രാഹ്മണകുടുംബങ്ങള്‍ക്ക് ദാനം ചെയ്തു.

 

 

ലവണാംശമുളള മണ്ണില്‍ ഒന്നും വിളയാത്തതിനാലും നാഗശല്യത്താലും ആ ഭൂമി വിടാന്‍ ബ്രാഹ്മണര്‍ തീരുമാനിക്കുന്നു. അതിന് പരിഹാരവും പരശുരാമന്‍ നിര്‍ദ്ദേശിക്കുന്നു. പിന്നീട് ബ്രാഹ്മണരുമായി ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാകുകയും പരശുരാമന്‍ അവരോട് നീരസത്തിലാകുകയും ചെയ്യുന്നു. തുടര്‍ന്ന് മാപ്പപേക്ഷ ിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്ത് അദ്ദേഹം തപസ്സിനായി മഹേന്ദ്രഗിരിയിലേക്ക് പോകുന്നു. ആ ദ ിവസമാണത്രേ തിരുവോണം.

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..

OTHER SECTIONS