രാഹുഗ്രസ്തചന്ദ്രഗ്രഹണം; ക്ഷേത്രങ്ങള്‍ അടച്ചിടും

By subbammal.30 Jan, 2018

imran-azhar

ജനുവരി 31ലേത് രാഹുഗ്രസ്തചന്ദ്രഗ്രഹണമാണെന്നാണ് ജ്യോതിഷമതം. അതായത് രാഹു ചന്ദ്രനെ വിഴുങ്ങുന്ന ദിനം. ഇത്തവണ ഗ്രഹണാരംഭം അസ്തമയത്തിനു മുന്‍പാണെങ്കിലും ഗ്രഹണ മധ്യവും അവസാനവും അസ്തമയശേഷം ആണെന്നും ഗ്രഹണം ഇന്ത്യയില്‍ ദൃശ്യവും ആചരണീയവും ആണെന്നും ജ്യോതിഷികള്‍ പറയുന്നു. ആയതിനാല്‍ ഗ്രഹണസമയത്ത് ക്ഷേത്രങ്ങള്‍ അടച്ചിടണമെന്നും ഗ്രഹണശേഷം നടതുറന്ന് ശുദ്ധികര്‍മ്മങ്ങളും അഭിഷേകവും മറ്റ് പൂജകളും നടത്തണമെന്നുമാണ് ആചാരമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറയുന്നു. തിരുവ ിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വം േബാര്‍ഡുകള്‍ ഗ്രഹണത്തിനനുസരിച്ച് പൂജകള്‍ ക്രമീകരിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ നിയന്ത്രണത്തിലുളള എല്ലാ ക്ഷേ ത്രങ്ങളിലും വൈകിട്ട് 5.18 മുതല്‍ രാത്രി 8.43 വരെ നടയടപ്പായിരിക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ് അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൈകിട്ട് അഞ്ചുമുതല്‍
രാത്രി ഒന്പതു വരെയാണ് നടയടപ്പ്. സ്വതന്ത്രക്ഷേത്രങ്ങളില്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന സമയം നിശ്ചയിക്കുന്നത് തന്ത്രിമാരാണ് .അതിനാല്‍ പല ക്ഷേത്രങ്ങളിലും സമയത്തില്‍ വ്യത്യാസം ഉണ്ടാകും. സുബ്രഹ്മണ്യക്ഷേത്രങ്ങള്‍ ധാരാളമുളള തെക്കന്‍ജില്ലകളില്‍ തൈപ്പൂയഉത്സവങ്ങള്‍ക്ക് ഗ്രഹണം തടസ്സമാകും. ഗ്രഹണസമയം ഗണിക്കാതെ ഉത്സവാദികള്‍ നിശ്ചയിച്ച ക്ഷേ ത്രങ്ങളില്‍ പലതും സമയം മാറ്റിക്രമീകരിച്ചിട്ടുണ്ട്.

 

ഗ്രഹണം മുതല്‍ മൂന്നു നാള്‍ യാതൊരു ശുഭ കര്‍മങ്ങള്‍ക്കും മുഹൂര്‍ത്തം വിധിക്കാന്‍ പാടില്ലെന്നാണ് വിശ്വാസം.ചന്ദ്ര ഗ്രഹണത്തില്‍ ഗ്രഹണത്തിന്‍െറ അവസാനം (ഗ്രഹണ മോക്ഷം) പുണ്യ മ
ുഹൂര്‍ത്തമായി കണക്കാക്കപ്പെടുന്നു. തീര്‍ഥ സ്നാനാദി പുണ്യകര്‍മങ്ങള്‍ക്ക് ഇത് ഏറ്റവും യോജിച്ച സമയമാണെന്നാണ് വിശ്വാസം.