കസേരയില്‍ ഇരുന്ന് രാമായണം വായിക്കാമോ?

നിലത്ത് പലകയോ, പായോ, പട്ടോ, കരിമ്പടമോ തയ്യാറാക്കി അതിലിരുന്ന് പാരായണം ചെയ്യുകയാണ് വേണ്ടത്. മിതമായും, ഭംഗിയായും പാരായണം ചെയ്യണം. ഗ്രന്ഥം താഴെ വയ്ക്കരുത്.

author-image
online desk
New Update
കസേരയില്‍ ഇരുന്ന് രാമായണം വായിക്കാമോ?

 

നിലത്ത് പലകയോ, പായോ, പട്ടോ, കരിമ്പടമോ തയ്യാറാക്കി അതിലിരുന്ന് പാരായണം ചെയ്യുകയാണ് വേണ്ടത്. മിതമായും, ഭംഗിയായും പാരായണം ചെയ്യണം. ഗ്രന്ഥം താഴെ വയ്ക്കരുത്. സരസ്വതിപീഠം, വ്യാസപീഠം എന്നൊക്കെ വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന ഗ്രന്ഥപീഠത്തില്‍ വയ്ക്കുന്നത് ഉത്തമം, ഗ്രന്ഥ പീഠം ഇല്ലാത്തവര്‍ക്ക് ഒരു തളികയിലോ പലകയിലോ ഗ്രന്ഥം വയ്ക്കാം.

പാരായണത്തിനിടക്ക് ചുമയ്ക്കുക, തല ചൊറിയുക, വിരല്‍ കടിക്കുക, തുമ്മുക ഇവയൊന്നും പാടില്ല. യാദൃശ്ചികമായി സംഭവിച്ചാല്‍തന്നെ കൈ കഴുകിയിട്ട് വേണം പാരായണം തുടരാന്‍. പല ദിവസങ്ങളിലായി വായിക്കുന്നവര്‍ ഓരോ ഭാഗങ്ങള്‍/കഥ പൂര്‍ത്തിയാക്കിയിട്ടേ അതാത് ദിവസം നിര്‍ത്താന്‍ പാടുള്ളൂ.

എങ്ങും എങ്ങും എത്താതെ അനിശ്ചിതമായ ശൈലിയില്‍ പാരായണം നിര്‍ത്തരുതെന്നര്‍ത്ഥം. പുല, വാലായ്മ ഉള്ളപ്പോഴും അശുദ്ധിയായോ അശുചിയായോ ഇരിക്കുമ്പോഴും പാരായണം പാടില്ല. രാമായണ പാരായണത്തിന് മുമ്പും പിമ്പും യഥാശക്തി രാമനാമജപം ചെയ്യുന്നത് നല്ലതാണ്.

ramayanam