രാമായണ പാരായണം എങ്ങനെ......?

By online desk.13 Jul, 2017

imran-azhar


രാമായണം പാരായണം ചെയ്യുന്നത് ഐശ്വര്യത്തിനും പാപശാന്തിക്കും കാര്യസിദ്ധിക്കും ഗുണപ്രദമാണ്. കര്‍ക്കടകമാസം മുഴുവനും ഒരു ദിവസം മാത്രമായും; 3, 5, 7 ദിവസങ്ങള്‍ എടുത്തും യഥാശക്തി രാമായണപാരായണം ചെയ്യുകയാണ് പ്രചാരമുള്ള രീതി. പാരായണ വിധിരാവിലെ കുളിച്ച് പൂജാമുറിയിലോ ശുദ്ധമായ സ്ഥലത്തോ ഇരുന്ന് ഒരു നിലവിളക്ക് കൊളുത്തുക. നെയ്യോ എണ്ണയോ ഒഴിച്ച് വിളക്ക് കൊളുത്താം. വെറും നിലത്ത്
ഇരിക്കരുത്. ഒരു പലകയിലോ, പട്ട് വിരിച്ചോ, പായിലോ ഇരിക്കാം. ശുഭവസ്ത്രം ധരിച്ചാണ് പാരായണം ചെയ്യേണ്ടത്. ഗുരുക്കന്മാരെയും ഇഷ്ടദേവതമാരെയും സങ്കല്പിച്ച് പ്രാര്‍ത്ഥിക്കണം. വളരെ ശ്രദ്ധയോടെ, ഏകാഗ്രതയോടെ പാരായണം ചെയ്യണം. അക്ഷരതെറ്റ് ഉണ്ടാകരുത്. വാക്കു
കള്‍ മുറിയരുത്. വളരെ ഉച്ചത്തിലോ, തീരെ മൗനമായോ പാരായണം പാടില്ല.

 

OTHER SECTIONS