ഇനി രാമായണ പാരായണ പുണ്യം

By subbammal.17 Jul, 2017

imran-azhar

2017 ജൂലായ് 17...കര്‍ക്കടകമാസാരംഭം. പഞ്ഞമാസമെന്ന് ഒരു വിഭാഗം ഭയക്കുന്പോള്‍ രാമായണമാസമെന്ന് ഖ്യാതിയുണ്ട് കര്‍ക്കടകത്തിന്. നിത്യവും രാമായണം പാരായണം ചെയ്ത്
ഒരു വര്‍ഷത്തെ ദോഷങ്ങളെല്ലാമകറ്റി മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പ്രാപ്തമാക്കുന്നു. സ്വര്‍ഗ്ഗവാതില്‍ തുറന്നിരിക്കുന്ന മാസമാണ് കര്‍ക്കടകമെന്ന് മറ്റൊരു വിശ്വാസവുമുണ്ട്. മാത്രമല്ല, ആയുര്‍വേദപരമായും കര്‍ക്കടകത്തിന് വളരെയേറെ പ്രധാന്യമുണ്ട്. ഔഷധസേവയ്ക്ക് ഏറ്റവും ഉത്തമമായ മാസമാണിത്.

 

രാമായണപാരായണത്തിനൊപ്പം കര്‍ക്കടകത്തിലെ ഏതെങ്കിലും ഒരു ദിവസം വീട്ടില്‍ ഗണപതിഹോമമവും ഭഗവതി സേവയും നടത്തുന്നതും നന്നാണ്.

OTHER SECTIONS