വെളളി പൂജാമുറിയില്‍ വച്ചാല്‍....

By subbammal.19 Dec, 2017

imran-azhar

വെളളിവിളക്കു തെളിക്കുന്നത് ഇപ്പോള്‍ വീടുകളില്‍ പതിവാണ്. വെളളിവിളക്കില്‍ നെയ്യൊഴിച്ച് തിരിതെളിച്ച് പ്രാര്‍ത്ഥിച്ചാല്‍ അഭീഷ്ടസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. വിളക്കുമാത്രമല്ല, വെളളി കൊണ്ടുളള മോതിരമോ, മാലയോ ഒരു വ്യാഴാഴ്ച രാത്രി മുഴുവന്‍ ജലത്തില്‍ മുക്കിവയ്ക്കുക. അതിനുശേഷം ഈ ആഭരണം ജലത്തില്‍ നിന്നെടുത്ത് പൂജാമുറിയില്‍ വച്ച് ആരാധിച്ചാല്‍ പ്രാര്‍ത്ഥിക്കുന്നതെല്ലാം നടക്കും. ഇവ ധരിച്ച് ധ്യാനിക്കുന്നതും പോസിറ്റീവ് ഊര്‍ജ്ജം ലഭ്യമാക്കും.

 

ജാതകത്തില്‍ ചന്ദ്രന്‍ ദുര്‍ബലനാകുന്പോള്‍ അമിതമായ ഭയം കോപം എന്നിവ സാധാരണമാണ്. ഇത്തരത്തില്‍ മുന്‍കോപികളും അമിതമായ പരിഭ്രാന്തി പ്രകടമാക്കുന്നവരും വെളളി മോതിരം ധരിക്കുന്നത് നന്ന്. വെളളി ദേഷ്യത്തെ തണുപ്പിക്കുകയും ഭയത്തെ അകറ്റി മനസ്സിന് സമാധാനമേകുകയും ചെയ്യുന്നു.

OTHER SECTIONS