വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂരും ശബരിമലയിലും ഭക്തജനത്തിരക്ക്

By Subha Lekshmi B R.14 Apr, 2017

imran-azhar

തൃശൂര്‍/സന്നിധാനം: വിഷുക്കണി ദര്‍ശനത്തിന് ഗുരുവായുരും ശബരിമല സന്നിധാനത്തും ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.30 ഓടെയാണ് ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം തുടങ്ങിയത്. ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ച ശേഷം ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് അവസരം നല്‍കുകയായിരുന്നു. ആയിരക്കണക്കിന് ഭകതര്‍ ഗുരുവായൂരപ്പന്‍റെ സന്നിധിയില്‍ കണ്ണനെ കണി കണ്ടു. ഒരു മണിക്കൂറായിരുന്നു ഭക്തര്‍ക്ക് കണിദര്‍ശനം അനുവദിച്ചത്. തുടര്‍ന്ന് മറ്റ് ചടങ്ങുകള്‍ നടന്നു.

 

ശബരിമലയിലും വിഷുക്കണി ദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 2.30 മുതലാണ് സന്നിധാനത്ത് ഭക്തര്‍ക്ക് വിഷുക്കണി കാണാന്‍ അവസരം ലഭിച്ചത്. അയ്യപ്പന് കണിയൊരുക്കിയ ശേഷം തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നന്പൂതിരിയും ഭക്തര്‍ക്ക് കൈനീട്ടം നല്‍കി. പുലര്‍ച്ചെ ഏഴ് വരെ സന്നിധാനത്ത് ഭക്തര്‍ക്ക് വിഷുക്കണി കാണാന്‍ സൌകര്യമുണ്ടായിരുന്നു. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെല്ലാം പൊതുവെ തിരക്കായിരുന്നു.

OTHER SECTIONS