ശബരിമല മകരവിളക്ക് നാളെ: ശുദ്ധിക്രിയകള്‍ ആരംഭിച്ചു

By Online Desk.13 Jan, 2018

imran-azhar

 

പത്തനംതിട്ട: ശബരിമല മകരജ്യോതിദര്‍ശനവും മകരസംക്രമപൂജയും നാളെ. ഇതിനു മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിച്ചു. ഇന്നലെ പ്രാസാദശുദ്ധി നടന്നു.
പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ തന്ത്രി മഹേശ്വര് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ശനിയാഴ്ച ബിംബശുദ്ധിക്രിയകള്‍ നടക്കും. ചതുര്‍ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, ഇരുപത്തഞ്ചുകലശം എന്നിവയുണ്ടാകും.
നാളെ ഉച്ചയ്ക്ക് 1.47നാണ് മകരസംക്രമസമയം. ഈസമയത്ത് സംക്രമപൂജയും അഭിഷേകവും നടക്കും. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍നിന്നു കൊണ്ടുവര
ുന്ന നെയ്യാണ് ഭഗവാന് അഭിഷേകംചെയ്യുക. തിരുവാഭരണം ചാര്‍ത്തി വൈകീട്ട് 6.40ന് ദീപാരാധന നടക്കും.മകരജ്യോതി ദര്‍ശനത്തിനും തിരുവാഭരണമണിഞ്ഞുള്ള ദീ
പാരാധന തൊഴാനുമായി രണ്ടുദിവസംമുമ്പേ സ്വാമിഭക്തര്‍ പര്‍ണശാലകള്‍കെട്ടി കാത്തിരിക്കുകയാണ്.

 


പാണ്ടിത്താവളം പര്‍ണശാലകള്‍കൊണ്ടു നിറഞ്ഞുകഴിഞ്ഞു .ഇന്നലെ പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്തെത്തും.
സന്നിധാനവും പരിസരവും ഇതിനോടകം തന്നെ അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.
മകരവിളക്ക് തിരക്ക് തുടങ്ങിയ പശ്ചാത്തലത്തില്‍ പമ്പയില്‍ വാഹനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തി. വൈകീട്ട് നാലുമണിക്കുശേഷം പമ്പയില്‍നിന്നു പുറത്തേക്ക്
വാഹനങ്ങള്‍ കടത്തിവിടില്ല.

 


ഞായറാഴ്ച പകല്‍ 12നുശേഷം നിലയ്ക്കല്‍നിന്ന് പമ്പ ഭാഗത്തേക്ക് വാഹനഗതാഗതം അനുവദിക്കില്ല. അന്നുരാത്രി 11 വരെ പമ്പയില്‍നിന്നു നിലയ്ക്കലേക്ക് കെ.എ
സ്.ആര്‍.ടി.സി. ചെയിന്‍ സര്‍വീസ് മാത്രമേ ഉണ്ടാകൂ. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍നിന്ന് രാത്രി 11നുശേഷമേ വാഹനങ്ങള്‍ പുറത്തേക്കു കടത്തിവിടൂ.