അയ്യപ്പന്മാര്‍ പാലിക്കേണ്ട 41 നിഷ്ഠകള്‍

By Online Desk.16 Nov, 2017

imran-azhar


1. മാലയിട്ട് വ്രതമെടുക്കുന്നവര്‍ കര്‍ശനമായും ബ്രഹ്മചര്യമനുഷ്ഠിക്കണം.
2. മാതാപിതാക്കളെയും ഗുരുഭൂതന്മാരെയും വന്ദിക്കണം.
3. സഹജീവികളെ സ്‌നേഹിക്കണം, പരിചരിക്കണം.
4. സര്‍വ്വചരാചരങ്ങളെയും സ്വാമി എന്നു സങ്കല്പിക്കണം.
5. അഹങ്കാരം ഉപേക്ഷിക്കണം.
6. ത്യാഗങ്ങള്‍ സഹിക്കണം.
7. ഭഗവത് മാഹാത്മ്യവും സാത്വികതത്ത്വങ്ങളും മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കണം.
8. വിശക്കുന്നവര്‍ക്ക് തന്നാല്‍ കഴിയുന്ന ആഹാരം കൊടുക്കണം.
9. ആഡംബരഭ്രമം ഉപേക്ഷിക്കണം.
10. സുഖഭോഗ ആസക്തി പരിത്യജിക്കണം
11. ധനസമ്പാദനത്തിനുവേണ്ടിയുള്ള മത്സരങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം.
12. അന്യരുടെ ഉന്നതിയില്‍ അസൂയപ്പെടാതിരിക്കണം.
13. ജപവും പ്രാര്‍ത്ഥനയും ധ്യാനവും ശീലിച്ച് മന:ശക്തി വളര്‍ത്തണം.
14. വ്രതകാലത്ത് സുഗന്ധദ്രവ്യങ്ങള്‍ ഒഴിവാക്കണം.
15. യാതൊരു ജീവിയെയും ഹിംസിക്കരുത്
16. അന്യന്റെ യാതൊരു വസ്തുവും മോഷ്ടിക്കരുത്.
17. കള്ളസാക്ഷി പറയരുത്
18. അന്യായമായ കാര്യങ്ങള്‍ക്ക് ജാമ്യം നില്‍ക്കാതിരിക്കണം.
19. മത്സ്യമാംസാഹാരം ഒഴിവാക്കി സസ്യഭുക്കായി കഴിയണം.
20. തലമുടിയും താടിയും ക്ഷൗരം ചെയ്യുന്നത് ഒഴിവാക്കണം.
21. ഋതുവായ സ്ത്രീകളില്‍ നിന്നും അകലം പാലിക്കുക.
22. അന്യഗൃഹങ്ങളില്‍ പ്രവേശിക്കുമ്പോള്‍ സ്വാമിയെ ശരണമയ്യപ്പ എന്ന് ശരണം വിളിക്കുക.
23. ദുഷ്‌കര്‍മ്മങ്ങളിലേര്‍പ്പെടുന്നവരെ കണ്ടാല്‍ അവരെ അവയില്‍ നിന്നും പിന്‍തിരിപ്പിക്കുവാന്‍ ശ്രമിക്കുക.
24. മനസാ, വാചാ കര്‍മ്മണാ ആരെയും വഞ്ചിക്കാതിരിക്കണം.
25. ഏതുകാര്യത്തിലും സമത്വം പാലിക്കുക
26. ദാനധര്‍മ്മാദികളില്‍ ജാഗ്രത കാണിക്കുക
27.അമിതാഹാരം പാടില്ല
28.ദുഷ്ചിന്തകള്‍ക്ക് ഹൃദയത്തില്‍ സ്ഥാനം കൊടുക്കരുത്
29. രാഷ്ട്രീയവിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക
30. അമിതാദായത്തെ ഉദ്ദേശിച്ച് വ്യാപാരം ചെയ്യാതിരിക്കുക
31. ഭാരം ചുമക്കുന്നവരെ സഹായിക്കുക
32. ഫലം തരുന്ന വൃക്ഷതൈകള്‍ നടണം
33. ഈശ്വരചിന്ത വര്‍ദ്ധിപ്പിക്കുക പുണ്യകഥകള്‍ പാരായണം ചെയ്യണം.
34. മണ്ണിലും വിണ്ണിലും സര്‍വചരാചരങ്ങളിലും അയ്യപ്പ ജ്യോതിസ്‌സ് പ്രകാശിക്കുന്നുണ്ടെന്ന് എപ്പോഴും ഓര്‍ക്കണം
35. വര്‍ഗ്ഗീയ ചിന്താഗതിമൂലം അന്യമതാദര്‍ശനങ്ങളെ ദുഷിക്കാതിരിക്കണം
36. അന്യരില്‍ വെറുപ്പും വിദ്വേഷവും തോന്നരുത്.
37. ഏത് ആപത്ത്ഘട്ടത്തിലും മനോധൈര്യം കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കണം.
38. ലഹരിപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം
39. ആരോടും കോപിച്ച് സംസാരിക്കാതിരിക്കണം
40. സൂരോദയത്തിനുമുമ്പ് കുളിക്കണം
41. സ്വാമി ശരണമയ്യപ്പാ എന്ന ദിവ്യമന്ത്രം സദാ ജപിക്കുകയും ആ മന്ത്രം പഠിക്കുന്നതിന് അന്യരെ പ്രേരിപ്പിക്കുകയും ചെയ്യുക.

OTHER SECTIONS