പമ്പ മുതല്‍ സ്വാമിദര്‍ശനം വരെ

By SUBHALEKSHMI B R.16 Nov, 2017

imran-azhar

പമ്പ മുതലാണ് ശരണവഴി തുടങ്ങുന്നതെന്ന് പറയാം. ബസിലോ മറ്റുവാഹനങ്ങളിലോ പമ്പയിലെത്തുന്നവര്‍ ത്രിവേണി എത്തും മുന്പേ ഇറങ്ങാന്‍ സജ്ജരായിരിക്കണം. അല്ലാതെ വാഹനം നിര്‍ത്തിയ ശേഷം പതുക്കെ ഇറങ്ങാന്‍ തയ്യാറെടുക്കുന്നത് ഇവിടെ പ്രായോഗികമല്ല. തിരക്കു കാരണം ഇവിടെ അധികനേരം വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അനുവദിക്കാറില്ല.

 

ഏതു ശുഭകാര്യത്തിനും മുന്പ് പിതൃക്കളെ പ്രീതിപ്പെടുത്തേണ്ടതുണ്ട്. മലകയറും മുന്പ് പമ്പയില്‍ സ്നാനം ചെയ്ത് പിതൃതര്‍പ്പണം ചെയ്യണം. ത്രിവേണി വലിയ പാലത്തിന് മുകളില്‍ ബലിപ്പ ുരകല്‍ സജ്ജീകരിച്ചിട്ടുണ്ട്. പിതൃതര്‍പ്പണത്തിനു ശേഷം പന്പയില്‍ മുങ്ങിക്കുളിച്ചുവേണം മല ചവിട്ടേണ്ടത്.

 

 

ശരണവഴിയില്‍ ആദ്യം പമ്പാഗണേശനെ വണങ്ങണം. വിഘ്നങ്ങളകലാന്‍ പമ്പാഗണപതിക്ക് നാളികേരമുടച്ച് മലകയറി തുടങ്ങാം. വഴിയില്‍ ദേവസ്വം സുരക്ഷാജീവനക്കാരുടെ സങ്കേതമുണ്ട്. ഇവിടെ 10 നും 50നും ഇടയ്ക്ക് പ്രായമുളള സ്ത്രീകള്‍ക്ക് ഇവിടെ വരെയേ എത്താനാവൂ. യാത്രതുടരുന്ന ഭക്തര്‍ നടന്ന് നീലിമലയുടെ അടിവാരത്തിലെത്തുന്നു. ഇവിടെ വഴി രണ്ടായി പിരിയ ുന്നു. സ്വാമി അയ്യപ്പന്‍ റോഡും നീലിമല പാതയും. നീലിമല പാത പരമ്പരാഗതപാതയാണ്. ചെങ്കുത്തായ കയറ്റങ്ങളുണ്ട്. തളര്‍ച്ച തോന്നുന്പോള്‍ അല്പമൊന്നു നിന്നോ ഇരുന്നോ വിശ്രമിക്കണം. അസ്വസ്ഥത തോന്നിയാല്‍ സജ്ജീകരിച്ചിട്ടുളള ആരോഗ്യകേന്ദങ്ങളിലെത്തി ചികിത്സ തേടിയ ശേഷം മാത്രം യാത്രതുടരുക.

 

തുടര്‍ന്ന് അപ്പാച്ചിമേട്. അയ്യപ്പസ്വാമിയുടെ അജ്ഞാനുവര്‍ത്തിയായ കടുരവന്‍ ദുര്‍ദേവതകളെ അടക്കിപരിപാലിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേടെന്ന് വിശ്വാസം. ദുര്‍ദേവതമാര്‍ മലകയറ്റം തടസ്സപ്പെടുത്താതിരിക്കാന്‍ അപ്പാച്ചി ഇപ്പാച്ചിക്കുഴികളില്‍ വഴിപാട് സമര്‍പ്പിക്കണം. വഴിപാടിനുവേണ്ട സാധനങ്ങള്‍ ഇവിടെ വാങ്ങാന്‍ കിട്ടും.

 

തുടര്‍ന്ന് കുത്തനെയുളള കയറ്റം കയറി ശ്രീരാമചന്ദ്രന്‍ തപസ്വിനിയായ ശബരിക്ക് മോക്ഷം പ്രദാനം ചെയ്ത ശബരീപീഠത്തിലെത്തുന്നു. ശബരീപീഠം കഴിഞ്ഞുളള നടപ്പ് അവസാനിക്കുന്നത് രണ്ടായിപ്പിരിയുന്ന പാതയിലാണ്. പതിനെട്ടാം പടി കയറി അയ്യനെ ദര്‍ശിക്കേണ്ടവര്‍ ശരംകുത്തി വഴിപോകണം. വെര്‍ച്വര്‍ ക്യൂവിന്‍റെ പാസുളളവര്‍ക്ക് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്ന ിധാനത്തെത്താം.

 

 

 

ശരംകുത്തിയിലാണ് കന്നിഅയ്യപ്പന്മാര്‍ കൊണ്ടുവരുന്ന ശരക്കോല്‍ നിക്ഷേപിക്കുന്നത്. ഇവിടെ നിന്ന് നടന്നെത്തുന്നത് വലിയ നടപ്പന്തലിലാണ്. ഇവിടെ കുറച്ചുനേരം കാത്തുനില്‍ക്കേണ്ടി വരും. തുടര്‍ന്ന് പതിനെട്ടാംപടിയിലേക്ക്. ഇരുമുടിക്കെട്ടില്‍ നിന്ന് നാളികേരമെടുത്ത് ഭഗവാനെ ധ്യാനിച്ച് ആദ്യത്തെ പടിക്കുസമീപം ഉടച്ച് പടിതൊട്ടുവന്ദിക്കണം. പതിനെട്ടുപടികള്‍ അഥവാ പതിനെട്ടു ദേവസ്ഥാനങ്ങള്‍ അഥവാ ഇന്ദ്രിയ വിഷയങ്ങളെ താണ്ടിയെത്തുന്നത് ശ്രീകോവിലിനുമുന്നിലേക്കാണ്.

പടികയറി ഇടത്തേക്കു തിരിഞ്ഞ് മേല്‍പ്പാലത്തിലൂടെ വേണം ഭഗവത്സന്നിധ ിയിലെത്താന്‍. കലിയുഗവരദായകനെ കണ്ടുതൊഴുത് കന്നിമൂല ഗണപതിയെയും നാഗരാജാവിനെയും വന്ദിച്ച് മാളികപ്പുറത്തെത്തണം. കൊച്ചുകടുത്ത സ്വാമി, മണിമണ്ഡപം, നവഗ്രഹങ്ങള്‍ ത
ുടങ്ങിയവരെ യഥാക്രമം വന്ദിച്ച് മാളികപ്പുറത്തമ്മയെ കണ്ടുതൊഴാം.

OTHER SECTIONS