ശാസ്താവും ശ്രീവിദ്യയും; അറിയപ്പെടാത്ത രഹസ്യങ്ങൾ

മഹാശാസ്താവും ശ്രീവിദ്യയായ ലളിതാപരമേശ്വരീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണിവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്തും ശാസ്താവ് എന്ന ദേവതയെപ്പറ്റി സമൂഹത്തിൽ ഈ കാലഘട്ടത്തിൽ വന്ന് ചേർന്നിരിക്കുന്ന പല തെറ്റ് ധാരണകൾ മാറാനും നമ്മുക്ക് അറിയാത്ത ചില ശാസ്തൃ രഹസ്യങ്ങൾ പങ്ക് വെക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. മഹാശാസ്താവ് എന്നാൽ ശാസകർക്കും ശാസകൻ ആയവൻ (അഥവാ പരബ്രഹ്മ) എന്ന് തന്നെ ആണ് അർത്ഥം.

author-image
online desk
New Update
ശാസ്താവും ശ്രീവിദ്യയും; അറിയപ്പെടാത്ത രഹസ്യങ്ങൾ

ഓം നമഃപരായഗോപത്രേ

ഓം ശ്രീ ലളിതാംബികയെ നമഃ

മഹാശാസ്താവും ശ്രീവിദ്യയായ ലളിതാപരമേശ്വരീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണിവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്തും ശാസ്താവ് എന്ന ദേവതയെപ്പറ്റി സമൂഹത്തിൽ ഈ കാലഘട്ടത്തിൽ വന്ന് ചേർന്നിരിക്കുന്ന പല തെറ്റ് ധാരണകൾ മാറാനും നമ്മുക്ക് അറിയാത്ത ചില ശാസ്തൃ രഹസ്യങ്ങൾ പങ്ക് വെക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്.

മഹാശാസ്താവ് എന്നാൽ ശാസകർക്കും ശാസകൻ ആയവൻ (അഥവാ പരബ്രഹ്മ) എന്ന് തന്നെ ആണ് അർത്ഥം. ആര്യൻ, പരായഗുപ്തൻ, രേവന്തൻ, ഹരിഹരപുത്രൻ.... എന്നിങ്ങനെ നിരവധി നാമത്തിൽ അറിയപ്പെടുന്ന ഈ ദേവൻ ദക്ഷിണഭാരതത്തിൽ പ്രധാനമായും ശാസ്താവ്, അയ്യനാർ, അയ്യപ്പൻ (മണികണ്ഠൻ അല്ല, അത് ശാസ്താവിന്റെ ഉപാസകൻ ആയ മണികണ്ഠമുത്തയ്യൻ ), ചാത്തൻ.... എന്നീപേരുകളിൽ അറിയപ്പെടുന്നു.

ഹരിഹരപുത്രൻ എന്നറിയപ്പെടുന്ന മഹാശാസ്താവ് കാളിയുടെ കാലഘട്ടത്തിലെ യജമാനൻ അഥവാ രക്ഷകൻ ആണ്.

പ്രകടനത്തിന്റെ മൂന്ന് പ്രവർത്തനവശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പരമോന്നത സൗന്ദര്യത്തിന്റെയും ജ്ഞാനത്തിന്റെയും ദേവതയാണ് പരഭട്ടാരിക ലളിതാ മഹാത്രിപുരസുന്ദരി. ശക്‌തിയുടെ ആരാധനയുടെ പ്രധാനരൂപം. ലളിതാംബികയുടെ ശ്രീവിദ്യാപുത്രനാണ് ഹരിഹരപുത്രൻ. ശാസ്താവ് ലളിതാംബികയുടെ ഏറ്റവും പ്രിയപുത്രനാണെന്നും ശാസ്താവിന്റെ ഉപാസന എല്ലായിപ്പോഴും ശ്രീവിദ്യോപാസനയുമായി യോജിക്കുന്നു വെന്നും അറിഞ്ഞുവന്നാൽ പലരും അത്ഭുതപെടും. ശാസ്താവിലെ ഹരിഹരപുത്രത്വം പലർക്കും സംശയമുളവാക്കുന്ന ഒന്നാണ്. എങ്ങനെയാണ് പുരുഷനായ വിഷ്ണുവിനും ശിവനും പുത്രൻ ഉണ്ടാക്കുക തുടങ്ങി നിരവധി സംശയങ്ങൾ? ആദ്യം ആരാണ് മോഹിനി എന്ന് നോക്കാം വിഷ്ണു എങ്ങനെ ആണ് മോഹിനി വേഷം ധരിച്ചത് എന്ന് ചിന്തിക്കാം.

മഹാവിഷ്ണുവും ലളിതാംബികയും : ലളിതാപരഭട്ടാരികയും മഹാവിഷ്ണുവും രണ്ടല്ല ഒന്ന് തന്നെ ആണ്. ഈ രണ്ട് മൂർത്തികൾക്കിടയിൽ ഒരു ഭേദവുമില്ല. ലളിതാസഹസ്രനാമത്തിൽ ദേവിയുടെ നാമങ്ങൾ ശ്രദ്ധിക്കു.

1.ഗോവിന്ദരൂപിണി - വിഷ്ണുവിന്റെ രൂപത്തിലുള്ളവൾ

2.ഗോപത്രി - ദേവി വിഷ്ണുരൂപം പൂണ്ട് പ്രപഞ്ചപരിപാലനം ചെയ്യുന്നു. (വിഷ്ണുവിൽ ലയിച്ചിരിക്കുന്നു)

3.നാരായണി - നാരായണന്റെ ശക്തി

(യാ ദേവി സർവ്വഭൂതേഷു വിഷ്ണുമായേതി ശബ്‌ദിത - ദേവി മാഹാത്മ്യം )

4.മുകുന്ദമുക്തിനിലയാ എന്ന നാമത്തിലെ മുകുന്ദ പദം വിഷ്ണുവിനെ സൂചിപ്പിക്കുന്നു. മുകുന്ദൻ എന്നാൽ മുക്തി /രക്ഷ നൽകുന്നവൻ. വിഷ്ണുവിൽ മുക്‌തി രൂപത്തിൽ കാണപ്പെടുന്നത് ദേവിയാണ്. വിഷ്ണുവിന് മാത്രമല്ല ഗോപാലമൂർത്തിയായ ശ്രീകൃഷ്ണ പരമാത്മാവും ലളിതാംബികയുടെ അംശം തന്നെ. "കദാചിത് ലളിതേതാനി പും രൂപ കൃഷ്ണ വിഗ്രഹ:" ശ്രീവിദ്യയുടെ പുരുഷരൂപമാണ് ഗോപാലമൂർത്തി. സത്യത്തിൽ ഭഗവത് ഗീത തന്നെ കൃഷ്ണ രൂപത്തിൽ ഉള്ള ലളിതാംബികയാണ് ഉപദേശിക്കുന്നത്.

മാത്രമല്ല വിഷ്ണുവിന്റെ പത്തവതാരത്തിലും ദേവിയുടെ ശക്തി തന്നെയാണ് പ്രകടമായിട്ടുള്ളത് (കരാംഗുലി നഖോത്പന്ന നാരായണദശാകൃതിയെ നമഃ ). മേല്പറഞ്ഞ വിവരണങ്ങളിൽ നിന്ന് ലളിതയും വിഷ്ണുവും തമ്മിലുള്ള അഭേദ്യബന്ധം മനസിലാക്കാം.

ശാസ്താവ് ലളിതാപുത്രൻ : ഹരിഹരപുത്രനായ ശാസ്താവും ലളിതയും തമ്മിലുള്ള ബന്ധം ഇനി നോക്കാം. ലളിതോപാഖ്യാനത്തിൽ ശാസ്താവിനെക്കുറിച്ചു വ്യക്തമായ പരാമർശം കാണാം. അതിൽ ദേവിയുടെ മോഹിനീ അവതാരത്തെ കുറിച്ച് വിവരണമുണ്ട്. ലളിതാംബികയുടെ ആദ്യ അവതാരമാണ് "പ്രകൃതി " രണ്ടാം അവതാരമാണ് "മോഹിനീ" (സഹസ്രനാമത്തിൽ ശംഭുമോഹിനീ ). അതെ, അമൃതമഥനത്തിൽ ദേവൻമാരും അസുരൻമ്മാരും തമ്മിൽ കലഹം ഉണ്ടായപ്പോൾ മഹാവിഷ്ണു ഏകാന്തമായ ഒരു സ്ഥലത്ത് ചെന്ന് ശ്രീലളിതാദേവിയെ ധ്യാനിക്കാൻ തുടങ്ങി. ഈ ധ്യാനത്തിന്റെ ശക്‌തിമൂലം ലളിതാദേവിയുടെ ഒരു രൂപമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. വിഷ്ണുവിൽ അന്തർഭൂതമായ ലളിതാപരമേശ്വരിയാണ് മോഹിനീ രൂപത്തിൽ പ്രത്യക്ഷമായത്. ഈ വിശ്വസുന്ദര ലളിതാമോഹിനീ രൂപം കണ്ടപ്പോൾ കാമേശ്വരനായ ശിവൻ മോഹിക്കുകയും ലോകരക്ഷാർത്ഥം അവർക്ക് പുത്രനായി ശാസ്താവ് അവതരിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ ശാസ്താവിൽ ശൈവ വൈഷ്ണവ ശ്കതിക്കൊപ്പം തന്നെ ശാക്തേയ ശക്‌തിയും സംപൂർണ്ണമായി നിറഞ്ഞുനിൽക്കുന്നു.

"തസ്യാം വൈ ജനയാ മഹാശാസ്‌താരം സുരാർത്ഥനം" അങ്ങനെ ദേവകാര്യസിദ്ധിക്കായി ശാസ്താവ് അവതരിച്ചു. അതിനാൽ ലളിതാംബികയുടെ ഏറ്റവും പ്രിയപുത്രനായി ശാസ്താവിനെ കണക്കാക്കുന്നു. ലളിതാസഹസ്രനാമത്തിൽ ദേവിയെ "ആപീന വക്ഷോരുഹാം"എന്ന് വിളിക്കുന്നു. ഗണപതിക്കും സുബ്രഹ്മണ്യനും പോലും ദേവി പാനപാത്രത്തിലൂടെയാണ് മുലപ്പാൽ നൽകിയത്. എന്നാൽ ശ്രീമാതാവിന്റെ വശം ശാസ്താവിൽ തന്നെ നന്നായി സ്ഥാപിക്കപ്പെട്ടു. (ഹരിഹരപുത്ര സഹസ്രനാമത്തിൽ - "ഗിരിജാസ്തന്യ രസികാ"). ശാസ്താവിന്റെ അവതാരശേഷം വിഷ്ണുവിൽ നിന്നും പ്രകടമായ ശംഭുമോഹിനിയായ ലളിത, വിഷ്ണുവിൽ തന്നെ വിലയം പ്രാപിച്ചു അങ്ങനെ വിഷ്ണു പൂർവ്വ രൂപത്തിലേക്ക് മടങ്ങി. ബാലനായ ശാസ്താവിനെ കാമേശ്വരൻ (ശിവൻ) കൈലാസത്തിലേക്കു കൊണ്ട് പോയി. അവിടെ ലളിതാത്രിപുരസുന്ദരി ഗൗരി (പാർവതി ) യുടെ രൂപത്തിൽ നിത്യസാന്നിധ്യത്തെ ചെയ്യുന്നുവല്ലോ !

മഹാഗൗരിയായ ലളിതാംബിക ശിവപുത്രനെ സ്വീകരിച്ചു ജ്ഞാനപീയൂഷം പ്രദാനം ചെയ്തു. (ജ്ഞാന ക്ഷീരപ്രദായിനി, ഗൗരിപുത്ര, കാർത്യായനിസുത, അംബികാപുത്ര.... മുതലായ സഹസ്രനാമങ്ങൾ ). ബാലശാസ്താവിന് ലളിതാംബിക തന്നെ സ്തന്യപാനം നൽകിയ പരാമർശം കാഞ്ചിപുരാണം, കാമാക്ഷി വിലാസം, ദേവീപരാക്രമം മുതലായ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നു. ശ്രീവിദ്യ - കാഞ്ചി - ശാസ്താവ് :"നഗരേഷു കാഞ്ചി "എന്ന മികച്ച ക്ലാസിക്കിന്റെ രചയിതാവായ ഭീരവി (ഭൈരവി) കാഞ്ചിയെ (കിരാതാർജ്ജുനാലയ) ഏറ്റവും മഹത്തരമായ നഗരമെന്ന് പറയുന്നു. ദക്ഷിണേന്ത്യയിലെ ഒരേ ഒരു മോക്ഷപുരി ഇതാണ്. കാഞ്ചി എന്നാൽ സ്ത്രീകളുടെ അരക്കെട്ടിനുചുറ്റും ധരിക്കുന്ന ആഭരണം എന്നർത്ഥം. ശക്തിപീഠങ്ങളിൽ ഓഡീയാണ (മഹോഡീയാന പീഠം) എന്നറിയപ്പെടുന്ന ശ്കതിപീഠം കാഞ്ചിയാണ്. (കാമരൂപ -ആസാം, ജലന്ധര - ജലന്ധർ, പൂർണഗിരി -ബദരി മുതലായ മറ്റ് ശ്കതിപീഠങ്ങൾ ആണ്).

കാഞ്ചി ദേവിയുടെ അഥവാ ബ്രഹ്മാണ്ഡത്തിന്റെ നാഭി എന്ന് കണക്കാക്കുന്നു. ശരീരത്തിലെ എല്ലാ നാഡികളുടെയും ഉത്ഭവസ്ഥാനമാണ് നാഭി (മൂലാധാര സമീപം). അത് ശക്‌തിയുടെ കാലവറയായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ എല്ലാ ദേവി ദേവൻമാർക്കും ശക്‌തിയുടെ ഉറവിടം ശ്രീകാമാക്ഷിയാണ്. അതുകൊണ്ട് തന്നെ കാഞ്ചിയെ നാഭിസ്ഥാനം എന്ന് വിളിക്കുന്നു. ശ്രീ ലക്ഷ്മിധരാചാര്യൻ തന്റെ സാംവിതി സ്തുതിയിൽ സ്തുതിക്കുന്നത് നോക്കാം "സംവിദ്രൂപിണി ! അന്ധകാര പ്രദേശങ്ങൾക്കപ്പുറത്തു (മൂലാധാര, സ്വാധിഷ്ഠാനങ്ങൾ) ബ്രഹ്മണ്ഡത്തിലെ നാഭിമണ്ഡലത്തിൽ കാമകോടി സിംഹാസനത്തിൽ ഇരിക്കുന്ന പരാസംവിത്തിന്റെ മിന്നലായി പാശവും അങ്കുശവും കൈകളിൽ ഉയർത്തിപിടിക്കുന്നു ".

Sastha and Srividya