ആഞ്ജനേയനെ വിളിച്ചാല്‍

By subbammal.19 Jul, 2018

imran-azhar

ബ്രഹ്മചാരികള്‍ മാത്രമേ ആഞ്ജനേയനെ വിളിക്കാവൂ എന്ന് ചിലര്‍ കരുതുന്നുണ്ട്. എന്നാല്‍, അത് തെറ്റാണ്. ആര്‍ക്കും ഹനുമാന്‍സ്വാമിയെ വിളിക്കാം. ഭക്തിയോടെ നിത്യവും വിളിച്ചാല്‍ ഭഗവാന്‍ ഭക്തരെ കാക്കും. മാത്രമല്ല, ശത്രുദോഷം ഒരു തരത്തിലും ബാധിക്കുകയുമില്ല. ശനിദോഷദുരിതവും കുറയും. ഹനുമദ് ഭക്തരെ ശനീശ്വരന്‍ ഗ്രസിക്കുകയില്ലെന്നാണ് വിശ്വാസം. ഭക്തികൊണ്ട് ശക്തനായ ദേവനാണ് ശ്രീഹനുമാന്‍. ശിവാംശമായിരിക്കുകയും ഒപ്പം ശ്രീമഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീരാമചന്ദ്രന്‍റെ ഉത്തമഭക്തനായി ഖ്യാതി നേടുകയും ചെയ്തു. മാത്രമല്ല, ചിരഞ്ജീവിയുമാണ്.

OTHER SECTIONS