നെയ് വിളക്ക് പ്രഭയില്‍ വിശിഷ്ട സ്വര്‍ണ കോലത്തില്‍ ശ്രീ ഗുരുവായൂരപ്പന്‍

വിളക്ക് തൊഴാന്‍ ഏറെ ഭക്തരെത്തി.നാലാമത്തെ പ്രദര്‍ശനത്തില്‍ കൊമ്പന്‍ വലിയ വിഷ്ണു സ്വര്‍ണ്ണ കോലത്തില്‍ പൊന്‍തിടമ്പ് ശിരസ്സിലേറ്റിയ നേരം മാരാര്‍ ഇടയ്ക്കയില്‍ താളമിട്ട് വിഷ്ണു ഭഗവാനെ സ്തുതിച്ചു.

author-image
parvathyanoop
New Update
നെയ് വിളക്ക് പ്രഭയില്‍ വിശിഷ്ട സ്വര്‍ണ കോലത്തില്‍ ശ്രീ ഗുരുവായൂരപ്പന്‍

അഷ്ടമി രാവില്‍ സന്നിധി നിറയെ നെയ്ത്തിരി നാളങ്ങള്‍ ജ്വലിച്ചു നില്‍ക്കേ ഗുരുവായൂരപ്പന്‍ സ്വര്‍ണ്ണ കോലത്തില്‍ എഴുന്നള്ളി.ഇനി നവമി ,ദശമി, ഏകാദശി രണ്ടു രാവുകളിലും നെയ്യ് വിളക്ക് പ്രഭയില്‍ വിശിഷ്ട സ്വര്‍ണ കോലത്തില്‍ ഭഗവാന്‍ എഴുന്നള്ളും.അഷ്ടമി വിളക്ക് ആഘോഷം ഗുരുവായൂര്‍ പുളിക്കുഴെ വാരിയത്ത് കുടുംബം വകയായിരുന്നു.

വിളക്ക് തൊഴാന്‍ ഏറെ ഭക്തരെത്തി.നാലാമത്തെ പ്രദര്‍ശനത്തില്‍ കൊമ്പന്‍ വലിയ വിഷ്ണു സ്വര്‍ണ്ണ കോലത്തില്‍ പൊന്‍തിടമ്പ് ശിരസ്സിലേറ്റിയ നേരം മാരാര്‍ ഇടയ്ക്കയില്‍ താളമിട്ട് വിഷ്ണു ഭഗവാനെ സ്തുതിച്ചു.

വ്യാഴാഴ്ച പ്രാധാന്യമേറിയ നവമി വിളക്ക് ആയിരുന്നു.പുരാതനകാലം മുതല്‍ കൊളാടിയ കുടുംബം വകയാണ് നവമി വിളക്ക്.കാരണവര്‍ ഡോക്ടര്‍ ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ആഘോഷം.രാത്രി വിളക്ക് എഴുന്നള്ളിച്ചാല്‍ 5 പ്രദക്ഷിണവും പൂര്‍ത്തിയാക്കി തിരിച്ചു നാലമ്പലത്തിലേക്ക് എഴുന്നള്ളിക്കുന്നത് വരെ ശ്രീകോവിലിന്റെ വാതില്‍ തുറന്നിരിക്കും .ഇത് നവമിയുടെ വിശേഷതയാണ്.പ്രൗഡിയാര്‍ന്ന ദശമി വിളക്ക് വെള്ളിയാഴ്ച ആഘോഷിക്കും.

guruvayoor temple navami vilakak