കേരളത്തിലെ പ്രധാന ശിവക്ഷേത്രങ്ങള്‍...

By sruthy sajeev .17 Feb, 2017

imran-azharവടക്കും നാഥ ക്ഷേത്രം


108 ശിവാലയ സ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം.പരശുരാമനാല്‍ പ്രതിഷ്ഠിക്കപെ്പട്ടു എന്നു വിശ്വസിക്കുന്ന നൂറ്റെട്ടു ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള , തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീവടക്കും നാഥന്‍ ക്ഷേത്രത്തിനു തൃശൂരുമായി വളരെ അധികം ചരിത്രപ്രധാനമായ ബന്ധമാണുള്ളത്. ശക്ത തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയില്‍ പുനര്‍നിര്‍മ്മിച്ചത്.

 

വൈക്കം ശിവക്ഷേത്രം


കോട്ടയം ജില്‌ളയില്‍ വൈക്കം നഗരഹൃദയത്തിലാണ്  ദക്ഷിണ കാശിയെന്നറിയപെ്പടുന്ന മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരബ്രഝസ്വരൂപനും പരമാത്മാവും മൃത്യുവിജയിയുമായ ഭഗവാന്‍ ശ്രീപരമേശ്വരന്‍ ആദിപരാശകതിയും അന്നപൂര്‍ണേശ്വരിയുമായ പാര്‍വതീ ദേവിയോടൊപ്പം ഈ ക്ഷേത്രത്തില്‍ വാണരുളുന്നു. ഇവിടുത്തെ മഹാദേവന് അന്നദാനപ്രഭു എന്നൊരു പേരുമുണ്ട്.

 

ആലുവാ ശിവക്ഷേത്രം


പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ആലുവാ ശിവക്ഷേത്രം. എറണാകുളം ജില്‌ളയിലെ ആലുവയില്‍ പെരിയാറിന്റെ തീരത്താണ് ആലുവ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരിയാറിന്റെ തീരത്തുള്ള ആലുവാ മണപ്പുറത്തെ മഹാശിവരാത്രി കൊണ്ട് പ്രശസ്തമായതാണ് ഈ ക്ഷേത്രം. ആലുവ മഹാദേവക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണ്.

 

ഓച്ചിറ പരബ്രഹ്മക്ഷേത്രം


കേരളത്തിലെ മറ്റ് ഹൈന്ദവകേഷത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കൊല്‌ളം ജില്‌ളയിലെ ഓച്ചിറയില്‍ സ്ഥിതി ചെയ്യുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രം. ദക്ഷിണകാശി  എന്നറിയപെ്പടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്‌ള എന്നുള്ളതാണ്. കിഴക്കേ ഗോപുരകവാടം മുതല്‍ ഇരുപത്തിരണ്ടേക്കര്‍  സ്ഥലത്ത് രണ്ട് ആല്‍ത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കല്‍പം. അമ്പലമില്‌ളാതെ ആല്‍ത്തറയില്‍ വാഴുകയാണ് ഓച്ചിറയില്‍ ഓംകാര മൂര്‍ത്തിയായ പരബ്രഝം. ബിംബങ്ങളോ തന്ത്രങ്ങളോ വൈദിക ആരാധനാക്രമങ്ങളോ ഇല്‌ളാത്ത നിരാകാര സങ്കല്പമാണ് ഓച്ചിറ പരബ്രഝ സ്വരൂപം.

 

ആലുവാ ശിവക്ഷേത്രം


പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ആലുവാ ശിവക്ഷേത്രം. എറണാകുളം ജില്‌ളയിലെ ആലുവയില്‍ പെരിയാറിന്റെ തീരത്താണ് ആലുവ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരിയാറിന്റെ തീരത്തുള്ള ആലുവാ മണപ്പുറത്തെ മഹാശിവരാത്രി കൊണ്ട് പ്രശസ്തമായതാണ് ഈ ക്ഷേത്രം. ആലുവ മഹാദേവക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണ്.

 

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം


എറണാക്കുളം ജില്‌ളയില്‍ ആലുവാ താലുക്കിലാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവനാണിവിടെ പ്രധാന മൂര്‍ത്തി. സദാശിവനെ കിഴക്ക്  ഭാഗത്തേക്കും ശ്രീപാര്‍വതിയെ പടിഞ്ഞാറു ഭാഗത്തേക്കും ദര്‍ശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വര്‍ഷത്തില്‍ 12 ദിവസം മാത്രമാണ് ഇവിടെ പാര്‍വ്വതീ ദേവിയുടെ നട തുറക്കുന്നത് . ധനുമാസത്തില്‍ തിരുവാതിരനാള്‍ മുതല്‍ 12 ദിവസം മാത്രമെ ശ്രീപാര്‍വതിയുടെ നട തുറക്കുകയുള്ളു. മംഗല്യതടസ്‌സം, ദാമ്പത്യ സുഖകുറവ് എന്നിവ അനുഭവിക്കുന്നവര്‍ ദേവിയെ പ്രാര്‍ത്ഥിച്ച് അനുഭവസിദ്ധി കൈവരിക്കുന്നു.

 

ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം


തിരുവനന്തപുരം നഗരത്തില്‍ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് പഴയ ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം. രണ്ടു ശ്രീകണ്‌ഠേശ്വരം ക്ഷേത്രമുണ്ടിവിടെ, പഴയ ശ്രീകണ്‌ഠേശ്വരവും, പുതിയ ശ്രീകണ്‌ഠേശ്വരവും. പഴയ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് പഴയ ശ്രീകണ്‌ഠേശ്വരത്താണ്. വഞ്ചിയൂര്‍ എന്ന് നൂറ്റെട്ട് ശിവാലയസ്‌തോത്രത്തില്‍ പ്രതിപാദിക്കുന്ന ശ്രീകണ്‌ഠേശ്വരം മഹാദേവകേഷത്രം പരശുരാമാനാല്‍ പ്രതിഷ്ഠിതമായ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്.

 

തിരുവിഴ മഹാദേവ ക്ഷേത്രം


ആലപ്പുഴ ജില്‌ളയില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്തിലാണ് ചിരപുരാതനമായ തിരുവിഴ മഹാദേവ ക്ഷേത്രം. ലോകക്ഷേമാര്‍ത്ഥം കാളകൂട വിഷം കഴിച്ച സങ്കല്‍പ്പത്തില്‍, ഭഗവാന്‍ ശ്രീപരമശിവന്‍ സ്വയംഭൂ ലിംഗത്തില്‍ കിഴക്ക് ദര്‍ശനമായി ഇവിടെ വാഴുന്നു.. അതുകൊണ്ട് തന്നെ ക്ഷേത്രം 'കൈവിഷം' ഛര്‍ദ്ദിപ്പിക്കുന്ന ചടങ്ങിലൂടെ പ്രസിദ്ധമാണ. ് .

 


തിരുമാന്ധാംകുന്ന് ക്ഷേത്രം


പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപെ്പടുന്ന 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. കേരളത്തിലെ മലപ്പുറം ജില്‌ളയിലെ അങ്ങാടിപ്പുറം എന്ന ചെറിയ ഗ്രാമത്തിലെ ഒരു ക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. ഈ ക്ഷേത്രം നിര്‍മ്മിച്ചത് വള്ളുവനാട്ടിലെ രാജാക്കന്മാരാണ്. ഇവിടത്തെ പ്രതിഷ്ഠ വള്ളുവക്കോനാതിരിമാരുടെ കുലദൈവമായ ഭഗവതിയാണ്.

 

ശ്രീ ഇണ്ടിളയപ്പന്‍ ക്ഷേത്രം


കൊല്‌ളം ജില്‌ളയില്‍ സ്ഥിതി ചെയ്യുന്ന ആയിരത്തില്‍ പരം വര്‍ഷങ്ങള്‍ പഴക്കമുള്ള അതിപുരാതന കേഷത്രമാണ് മാരായിക്കോട് ശ്രീ ഇണ്ടിളയപ്പന്‍ ക്ഷേത്രം. ശൈവ-വൈഷ്ണവ പ്രതിഷ്ഠകള്‍ ആണ് ഇരു ക്ഷേത്രങ്ങളിലായി കുടികൊള്ളുന്നത്. വടക്ക് ശിവപാര്‍വതി ക്ഷേത്രവും തെക്ക് വിഷ്ണു ക്ഷേത്രവുമാണ് ഉള്ളത്. കൂടാതെ മഹാഗണപതി, ബ്രഹ്മരക്ഷസ്, നാഗരാജാവ് നാഗയക്ഷി, യക്ഷി എന്നീ ആരാധനാമൂര്‍ത്തികളും ഉണ്ട്.

 

തളി ശിവക്ഷേത്രം


പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന നാലു തളിക്ഷേത്രങ്ങളില്‍ (തളി ശിവക്ഷേത്രം കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്‌ളൂര്‍, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ ക്ഷേത്രം. കോഴിക്കോട് ജില്‌ളയില്‍ കോഴിക്കോട് നഗരത്തിലാണ് തളി ശിവക്ഷേത്രം.

 

തിരുനക്കര മഹാദേവക്ഷേത്രം


കോട്ടയം ജില്‌ളയിലെ തിരുനക്കരയില്‍ കോട്ടയം നഗര ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് തിരുനക്കര മഹാദേവക്ഷേത്രം. നൂറ്റെട്ട് ശിവാലയങ്ങളിലെ ആദ്യ ക്ഷേത്രമായ തൃശ്ശിവപേരൂര്‍ വടക്കുന്നാഥന്‍ തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം. ഇവിടെ സദാശിവ രൂപത്തില്‍ പാര്‍വ്വതീപരമേശ്വരനാണ് പ്രതിഷ്ഠാസങ്കല്പം. 108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയം ഭൂവാണങ്കിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് എന്നു വിശ്വസിക്കുന്നു.

 

മമ്മിയൂര്‍ ക്ഷേത്രം


തൃശ്ശൂര്‍ ജില്‌ളയിലെ ഗുരുവായൂര്‍ ക്ഷേഷത്രത്തിനു അടുത്തായി വടക്കുപടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന മമ്മിയൂര്‍ ക്ഷേത്രത്തിനു കലിയുഗാരംഭത്തോളം പഴക്കമുണ്ട് . ഗുരുവായൂരില്‍ ദര്‍ശനം നടത്തുന്നവര്‍ ഇവിടെയും പോകണം എന്നാണ് ആചാരം. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാല്‍ പ്രതിഷ്ഠിക്കപെ്പട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 'മമ്മിയൂരപ്പന്റെ സാന്നിധ്യം ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് ഐതിഹ്യം..

 

തിരൂര്‍ തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം


മലപ്പുറം ജില്‌ളയില്‍ തിരൂരില്‍ സ്ഥിതിചെയ്യുന്ന പുരാതന ശിവ ക്ഷേത്രമാണ് തിരൂര്‍ തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം.ഈ ക്ഷേത്രം കേരളദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്. ഒരേ ദിവസം മൂന്നു പ്രതിഷ്ഠകള്‍ ശ്രീ പരശുരാമന്‍ പ്രതിഷ്ഠിച്ചു. രാവിലെ കോഴിക്കോട് തിരുവണ്ണൂരിലും ഉച്ചക്ക് ഫറോക്കില്‍ മണ്ണൂരിലും വൈകീട്ട് തൃക്കണ്ടിയൂരിലുമാണ് മൂന്ന് പ്രതിഷ്ഠകള്‍. ഈ മൂന്ന് ക്ഷേത്രങ്ങളിലും പ്രതിഷ്ഠകള്‍ നടന്ന നേരങ്ങളില്‍ ഒരേ ദിവസം പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞാല്‍ സര്‍വ്വകാര്യ സിദ്ധിയുണ്ടാകുമെന്ന് ഫലശ്രുതിയുണ്ട്.

 

OTHER SECTIONS