ശിവരാത്രിയും പ്രദോഷവും ഒരുമിച്ച് ;ഫലം ഇരട്ടി

By SUBHALEKSHMI B R.12 Feb, 2018

imran-azhar

നാളെയാണ് മഹാശിവരാത്രി. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ശിവരാത്രി വ്രതത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇത്തവണ ശിവരാത്രി ചൊവ്വാഴ്ചയാണ്. ഒരിക്കല്‍ വരുന്നത് ശിവന് പ്രധാന്യമുളള തിങ്കളാഴ്ചയാണെന്നതും ശിവരാത്രിയും പ്രദോഷവും ഒരുമിച്ചെത്തുന്നുവെന്നതും ഇരട്ടി ഫലം പ്രദാനം ചെയ്യുന്നു. ഒരിക്കല്‍ ദിനം രാത്രിയില്‍ അരിയാഹാരം പാടില്ല. ശിവരാത്രിദിനം അഞ്ചുമണിക്ക് മുന്പ് തന്നെ ഉണര്‍ന്ന് സ്നാനാദികള്‍ കഴിച്ച് ശിവക്ഷേത്രദര്‍ശനം നടത്തണം. പഞ്ചാക്ഷരീമന്ത്രം 108 തവണ ജപിക്കണം. ഭക്ഷണം ഉപേക്ഷിച്ചുളള ഉപവാസം കഴിയുമെങ്കില്‍ ചെയ്യുക. അതല്ലെങ്കില്‍ ക്ഷേത്രത്തില്‍ നിന്നുളള അരിയാഹാരം മാത്രം ഒരുനേരം കഴിക്കാം. കരിക്കിന്‍വെളളമോ പഴമോ കഴിക്കാവുന്നതാണ്. രാത്രി ശിവസ്തുതികള്‍ ചൊല്ലി ഉറങ്ങാതിരിക്കണം. പിറ്റേന്ന് രാവിലെ വീണ്ടും കുളിച്ച് ക്ഷേത്രദര്‍ശനം നടത്തിവേണം വ്രതം മുറിക്കാന്‍.