നിത്യവും 6 പൂജകള്‍

By subbammal.14 Mar, 2018

imran-azhar

വൈഷ്ണവസന്പ്രദായപ്രകാരമുളള പൂജരീതികളാണ് തിരുപ്പതി ക്ഷേത്രത്തില്‍ അവലംബിച്ചിരിക്കുന്നത്. ക്ഷേത്രാചാരപ്രകാരം ആറ് നിത്യപൂജകളാണ് വിധിച്ചിട്ടുളളത്. വെളുപ്പിന് 2.30 ന് നടക്കുന്ന പ്രത്യുഷ പൂജ, സൂര്യോദയത്തിന് ശേഷം നടക്കുന്ന ഉഷപൂജയായ പ്രാതകാല പൂജ, മധ്യാഹ്നപൂജ, സൂര്യാസ്തമയം തുടങ്ങുന്പോഴുളള അപരാഹ്നപൂജ, പ്രദോഷസന്ധ്യയ്ക്ക് നടക്കുന്ന സന്ധ്യാകാലപൂജ, അത്താഴപൂജ തുടങ്ങിയവയാണവ. ഇതില്‍ പ്രത്യുഷപൂജയെ സുപ്രഭാതസേവ എന്നും പറയാറുണ്ട്. തലമുറകളായി വൈഷ്ണവപുരോഹിതരാണ് ഇവിടെ പൂജചെയ്യുന്നത്. അതില്‍ തന്നെ ഗോലപളളി, പെദ്ദിന്‍ത്തി, പൈദിപളളി, തിരുപ്പാദമ്മഗരി കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് ശ്രീകോവിലില്‍ പൂജചെയ്യാന്‍ അനുവാദമുളളത്. മറ്റുളളവര്‍ ഇവര്‍ക്ക് സഹായികളായി വര്‍ത്തിക്കുന്നു