സ്കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിച്ചാല്‍ സന്താനലാഭം, ശ്രേയസ്സ്

നാളെയാണ് സ​്കന്ദ ഷഷ്ഠി. സുബ്രഹ്മണ്യപ്രീതിക്കായ് അനുഷ്ഠിക്കുന്ന പ്രധാന വ്രതമാണ് ഷഷ്ഠി വ്രതം. ഷഷ്ഠി വ്രതങ്ങളില്‍ പ്രധാനമാണ് സ്കന്ദ ഷഷ്ഠി. പുത്രനുണ്ടാകാന്‍ ഷഷ്ഠീവ്രതം വിശിഷ്ടമാണെന്നു

author-image
subbammal
New Update
സ്കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിച്ചാല്‍ സന്താനലാഭം, ശ്രേയസ്സ്

നാളെയാണ് സ്കന്ദ ഷഷ്ഠി. സുബ്രഹ്മണ്യപ്രീതിക്കായ് അനുഷ്ഠിക്കുന്ന പ്രധാന വ്രതമാണ് ഷഷ്ഠി വ്രതം. ഷഷ്ഠി വ്രതങ്ങളില്‍ പ്രധാനമാണ് സ്കന്ദ ഷഷ്ഠി. പുത്രനുണ്ടാകാന്‍ ഷഷ്ഠീവ്രതം വിശിഷ്ടമാണെന്നു ധാരാളം പെര്‍ കരുതുന്നു. തുലാമാസത്തിലാണ് സ്കന്ദ ഷഷ്ഠി വരുന്നത്. പലയിടത്തും പ്രഥമയില്‍ തുടങ്ങി ആറുദിവസവും നീണ്ടുനില്‍ക്കുന്ന ഒരു വ്രതമാണ് ഷ്ഷ്ഠീ വ്രതം.സുബ്രഹ്മണ്യന്‍ ശൂരപദ്മാസുരനെ വധിച്ചത് ഈ ദിവസമായെന്നാണ് വിശ്വാസം. മറ്റൊരു ഐതിഹ്യം ബ്രഹ്മാവുമായി ബന്ധപ്പെട്ടതാണ്. ബ്രഹ്മാവിനെ ബന്ധനസ്ഥനാക്കിയ അപരിഹാര്യമായ അവിവേകത്തിന് പ്രായശ്ചിത്തമായി സ്കന്ദന്‍ ഭയങ്കര സര്‍പ്പമായി പരിണമിച്ചുതിരോധാനം ചെയ്തു. പുത്രനെ തിരികെ കിട്ടാനായി ശുക്ള ഷഷ്ഠീ വ്രതം ആചരിക്കാമെന്നും 'താരകബ്രഹ്മമായ തന്‍റെ പുത്രനെ ത്തന്നെ ഭജിക്കണമെന്നും ഭഗവാന്‍ പാര്‍വ്വതീദേവിയെ ഉപദേശിച്ചു. അതനുസരിച്ച് പഞ്ചമി നാള്‍ ഒരിക്കല്‍ മാത്രം ഭക്ഷണം. രാത്രി വെറും നിലത്തു കിടന്ന് പിറ്റേന്ന് അതി രാവിലെ സ്നാനം കഴിച്ച് സുബ്രഹ്മണ്യപൂജ എന്നിവ കഴിച്ച് പാരണ ഇക്കാര്യങ്ങള്‍ പാലിച്ച് മാതാവായ പാര്‍വ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്തെന്നും, അന്ന് ഭയങ്കര സര്‍പ്പാകൃതിയില്‍ സുബ്രഹ്മമണ്യനെ കണ്ടെന്നും ആ സര്‍പ്പശ്രേഷ്ഠനെ മഹാവിഷ്ണു സ്പര്‍ശിച്ചപ്പോള്‍ സ്വരൂപത്തില്‍ സുബ്രഹ്മണ്യന്‍ പ്രത്യക്ഷപ്പെട്ടുവെന്നും വിശ്വാസം. ഇതു കൂടാതെ താരകാസുരനെ നിഗ്രഹിക്കാനുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ സുബ്രഹ്മണ്യനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ വ്രതമെടുത്തതായും അതാണ് സ്കന്ദ ഷഷ്ഠിയെന്നും സ്കന്ദപുരാണത്തില്‍ പ്രതിപാദിക്കുന്നുണ്ട്. രാവിലെ ആറുനാഴിക പുലരുന്നതുവരെ ഷഷ്ഠിയുണ്ടെങ്കില്‍ അര്‍ക്ക ഷഷ്ഠി എന്നും അസ്തമയത്തിന് ആറുനാഴിക മുന്പേ തുടങ്ങുന്ന ഷഷ്ഠി സ്കന്ദ ഷഷ്ഠി എന്നും പറയപ്പെടുന്ന

skandashashti fast bliss offsprings